സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എം.എല്‍.എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലെത്തുന്നു; ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളന യോഗത്തില്‍ അനുസ്മരണപ്രഭാഷണം നിർവഹിക്കും; പാര്‍ട്ടിയില്‍ ചേരുമെന്നും അഭ്യൂഹം

Spread the love

കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎല്‍എ അയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയില്‍ എത്തുന്നു.

അയിഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ അവർ പങ്കെടുക്കുന്നത്.

വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ അനുസ്മരണപ്രഭാഷണമാണ് നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയാണ്. എനിക്കിപ്പോള്‍ പാർട്ടിയുമായി ബന്ധമില്ല. ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ’-അയിഷാ പോറ്റി പ്രതികരിച്ചതിങ്ങനെയാണ്.

സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്ന് കുറച്ചുകാലമായി പാർട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് അയിഷാ പോറ്റി. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാസമ്മേളനത്തില്‍ അവർ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. നിലവില്‍ സിപിഎമ്മിന്റെ ഒരു ഘടകത്തിലുമില്ല.

അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയില്‍ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.