
അയർക്കുന്നം: അയർക്കുന്നം കവലയ്ക്ക് സമീപം സ്വകാര്യ ബസും മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് 3.35 നാണ് അപകടം.
കിടങ്ങൂർ ഭാഗത്തേക്ക് പോയ എവറസ്റ്റ് ബനും എതിരേ വന്ന ടാറ്റാ മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്ന് വളരെ പണിപ്പെട്ടാണ് പുറത്തിറക്കിയത്.
സാരമായി പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അപകട വിവരമറിഞ്ഞ് അയർക്കുന്നം പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയർക്കുന്നം കലയിൽ നിന്ന് കിടങ്ങൂർ ഭാഗത്തേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.



