
അയർക്കുന്നം: വാഹനം ഓവർടേക്ക് ചെയ്തതിന്റെ വൈരാഗ്യത്തിന് കാർ തടഞ്ഞു നിർത്തി അച്ഛനും അമ്മയും കുട്ടികളും അടങ്ങുന്ന കുടുബത്തെ മർദിച്ചു. സംഭവത്തിൽ രൊളെ അയർക്കുന്നം പോലീസ് അറസ്റ്റു ചെയ്തു.
നെടുങ്കുന്നം കാട്ടുകുന്നേൽ ബാബു (64) വാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. അയർക്കുന്നം മഠത്തിൽ കവലയിൽ വച്ച് ഒരു കുടുംബം
സഞ്ചരിച്ച കാർ പ്രതി ബാബു ഓടിച്ചിരുന്ന കാറിനെ ഓവർ ടേക്ക് ചെയ്തു..

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൽ പ്രകോപിതരായവർ കുംടുംബം സബരിച്ച കാറിനെ പിൽതുടർന്ന് മഠത്തിൽ കവലയിൽ വച്ച് തടഞ്ഞു. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും പിന്നീട് കുടുംബത്തെ മർദിക്കുകയും ചെയ്തുവെന്നാണ് കേസ്.
മർദനമേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് എസ്
എച്ച് ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ ഒരാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. ഈ കേസിൽ ഒരാളെക്കൂടി പിടികിട്ടാനുണ്ട്.