കോട്ടയം അയർക്കുന്നത്ത് വീട് കുത്തിത്തുറന്ന് മോഷണം ; 12 സ്വർണാഭരണങ്ങളും 28,000 രൂപയും നഷ്ട്ടപ്പെട്ടു

Spread the love

കോട്ടയം : അയർക്കുന്നം കല്ലിട്ടനടയിലാണ് വീട് കുത്തിത്തുറന്ന് മോഷണം. 12 പവനിലധികം സ്വർണാഭരണങ്ങളും, 28,000 രൂപയും മോഷണം പോയി.

video
play-sharp-fill

കല്ലിട്ടനട സ്വദേശി ബെന്നി ചാക്കോയുടെ വീട്ടിലാണ് കതക് തകർത്ത് കവർച്ച നടന്നത്. വീടിൻ്റെ പിൻ ഭാഗത്തെ കതകാണ് തകർത്ത് മോഷ്ടാക്കൾ അകത്തു കയറിയത്.

ഞായറാഴ്ച പുലർച്ച 6.30 ഓടെ ബെന്നിയും ഭാര്യയും പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന മകൾ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് 8.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്.

വീടിൻ്റെ ഇരുനിലകളിലുമുണ്ടായിരുന്ന അലമാരകൾ കുത്തി തുറന്ന സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലുമായിരുന്നു.

അയർക്കുന്നം പോലീസ് സ്ഥലത്തത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി.