play-sharp-fill
അയർക്കുന്നം പഞ്ചായത്തിൽ കുളമ്പുരോഗം പടരുന്നു: പത്തിലധികം പശുക്കൾക്ക് കുളമ്പുരോഗം; ഡോക്ടറില്ലാതെ ആശുപത്രി

അയർക്കുന്നം പഞ്ചായത്തിൽ കുളമ്പുരോഗം പടരുന്നു: പത്തിലധികം പശുക്കൾക്ക് കുളമ്പുരോഗം; ഡോക്ടറില്ലാതെ ആശുപത്രി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒരിടവേളയ്ക്കു ശേഷം ജില്ലയിൽ കുളമ്പുരോഗം പടരുന്നു. അയർക്കുന്നം പഞ്ചായത്തിലും തിരുവഞ്ചൂർ മേഖലയിലുമാണ് ഇപ്പോൾ പശുക്കൾക്കിടയിൽ കുളമ്പുരോഗം പടർന്നു പിടിക്കുന്നത്. മൂന്നു വീടുകളിലായി പത്തു പശുക്കൾക്കാണ് രോഗം പടർന്നിരിക്കുന്നത്. തിരുവഞ്ചൂർ ഇല്ലത്തുപറമ്പിൽ വീട്ടിൽ രാഘവൻ, പുങ്കുന്നശേരിൽ വീട്ടിൽ സാറാമ്മ കുര്യൻ എന്നിവരുടെ വീടുകളിലെ പശുക്കൾക്കും, ഇവരുടെ അയൽവാസിയായ മറ്റൊരു കർഷകന്റെ പശുവിനുമാണ് ഇപ്പോൾ കുളമ്പുരോഗം ബാധിച്ചിരിക്കുന്നത്.

രാഘവന്റെ വീട്ടിൽ രണ്ടു വലിയ പശുവും ഒരു കിടാവുമാണ് ഉള്ളത്. എന്നാൽ, തിരുവഞ്ചൂർ പ്രദേശം ഉൾപ്പെടുന്ന അയർക്കുന്നം മൃഗാശുപത്രിയിൽ നിലവിൽ ഡോക്ടറില്ല. ഇതാണ് ഇപ്പോൾ സാധാരണക്കാരായ ക്ഷീരകർഷകർക്ക് പ്രതിസന്ധിയായിരിക്കുന്നത്. ഇവിടെ ഡോക്ടറില്ലാത്തതിനാൽ ആശുപത്രിയിൽ എത്തുന്നവർക്ക് മൃഗങ്ങളെ ചികിത്സിക്കാൻ സാധിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കോട്ടയം ജില്ലാ വെറ്റിനറി ആശുപത്രിയിൽ എത്തി വേണം മൃഗങ്ങളെ ചികിത്സിയ്ക്കാൻ. ഇത് വലിയ പ്രതിസന്ധിയാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്. കഴിഞ്ഞ മാസം പത്തു തവണയാണ് തിരുവഞ്ചൂർ സ്വദേശിയായ കർഷകൻ സ്വന്തം ആടിനെയുമാണ് കോടിമതയിലെ മൃഗാശുപത്രിയിൽ എത്തിയത്. ഇത്തരത്തിൽ സാധാരണക്കാരായ കർഷകർ ഓരോ ദിവസവും ദുരിതത്തിലാകുകയാണ്.

ഇതിനാൽ അയർക്കുന്നം മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിച്ച് സാധാരണക്കാരായ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

പ്രദേശത്ത് നൂറുകണക്കിന് ക്ഷീരകർഷകരാണ് ഉള്ളത്. ഇവരുടെ എല്ലാം പ്രതീക്ഷകൾ ഈ പശുക്കളെ കേന്ദ്രീകരിച്ചാണ്. സർക്കാർ വേണ്ട പ്രതിരോധന നടപടികൾ സ്വീകരിച്ചെങ്കിൽ മാത്രമേ തങ്ങൾക്ക് ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കൂ എന്നാണ് ഇവർ നൽകുന്ന സൂചന.