നിർദ്ദിഷ്ട അയർക്കുന്നം ബൈപാസ് യാഥാർത്ഥ്യമാക്കുവാൻ ആവുന്നതെല്ലാം ചെയ്യും: ഉമ്മൻചാണ്ടി

നിർദ്ദിഷ്ട അയർക്കുന്നം ബൈപാസ് യാഥാർത്ഥ്യമാക്കുവാൻ ആവുന്നതെല്ലാം ചെയ്യും: ഉമ്മൻചാണ്ടി

സ്വന്തം ലേഖിക

അയർക്കുന്നം: മുടങ്ങി കിടക്കുന്ന അയർക്കുന്നം ബൈപാസ് യാഥാർത്ഥ്യമാക്കുവാൻ സത്വര നടപടികൾ സ്വീകരിക്കുമെന്നും, ബൈപാസ് നിർമ്മാണത്തിനായ് സ്ഥലം ലഭ്യമാക്കേണ്ട സ്ഥല ഉടമകളുടെ യോഗം വിളിച്ചു ചേർത്തു തീരുമാനം എടുക്കുമെന്നും, അധികാരികളുമായി ഉടൻ ചർച്ച നടത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മറ്റി വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ചു ചർച്ച ചെയ്തത്. പഞ്ചായത്തിലെ നിർദ്ദനരായ ക്യാൻസർ, വൃക്ക, രോഗികൾക്ക് സാമ്പത്തിക സഹായവും ,കിറ്റും ഉമ്മൻ ചാണ്ടി വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി കൊറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു, ജെയിംസ് കുന്നപ്പള്ളി, കെ.കെ ജോസഫ്, ലിസമ്മ ബേബി, ജോയിസ് കൊറ്റത്തിൽ,ഷൈലജ റെജി,മോനിമോൾ ജയ്‌മോൻ,ബിനോയി മാത്യു,തോമാച്ചൻ പേഴുംകാട്,നിസ കുഞ്ഞുമോൻ, ആലീസ് സിബി,ജോളി ജോർജ്ജ്,സുജാത ബിജു, കെ.സി.ഐപ്പ്,ജിജി നാഗമറ്റം, കൊങ്ങാണ്ടൂർ രാമൻ നായർ ,കെ.ജി.ഭാസ്‌ക്കര പെരുമാൾ, ബേബി മുരിങ്ങയിൽ, ടോംസൺ ചക്കുപാറ ,ജോബി വെട്ടിക്കാപുഴ,ഷിനു ചെറിയാന്തറ തുടങ്ങിയവർ പ്രസംഗിച്ചു.

Tags :