വഴിയാത്രക്കാരനെ ബൈക്കിടിച്ച് വീഴ്ത്തി കടന്നു കളഞ്ഞ യുവാവിനായി അന്വേഷണം ഊർജിതമാക്കി അയർക്കുന്നം പോലീസ് ; ഫോട്ടോയിൽ കാണുന്നയാളെ കുറിച്ച് വിവരം കിട്ടുന്നവർ അയർക്കുന്നം പോലീസുമായി ബന്ധപ്പെടുക 04812546660 , 9497947294

Spread the love

കോട്ടയം : അയർക്കുന്നം സ്വദേശിയെ ബൈക്കിടിച്ച് വീഴ്ത്തി കടന്നു കളഞ്ഞ യുവാവിനായി അന്വേഷണം ഊർജിതമാക്കി അയർക്കുന്നം പോലീസ്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. റോഡ് സൈഡിൽ നിൽക്കുകയായിരുന്നയാളെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു.

പരിക്കേറ്റയാളെ ആശുപത്രിൽ എത്തിക്കാൻ പോലും തയ്യാറാവാതെ ഫോട്ടോയിൽ കാണുന്നയാൾ കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സയിൽ തുടരുകയാണ്.

സംഭവത്തിൽ അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പൾസർ ബൈക്കിലെത്തിയ യുവാവാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് കണ്ടെത്തി.

ഫോട്ടോയിൽ കാണുന്നയാളെ കുറിച്ചോ, വാഹനത്തെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അയർകുന്നം പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക. 04812546660 , 9497947294