video
play-sharp-fill

അയർക്കുന്നത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്ന് സൂചന

അയർക്കുന്നത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അയർക്കുന്നത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം കൊങ്ങാണ്ടൂർ വിഷ്ണുഭവനിൽ വിഷ്ണു കുമാർ (35), ഭാര്യ രമ്യമോൾ (30) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക സൂചന.
വ്യാഴാഴ്ച വൈകുന്നേരം മുതൽ വീടിനുള്ളിൽ നിന്നും ഇരുവരെയും കാണാനില്ലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ നിന്നും ആളുകളെ കാണാതെ വന്നതോടെ സംശയം തോന്നിയ നാട്ടുകാർ വിവരം അയർക്കുന്നം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം വാതിൽ പൊളിച്ച് അകത്ത് കയറി പരിശോധന നടത്തിയപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഇവരുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.