മണര്‍കാട്‌ -അയര്‍ക്കുന്നം റോഡിലെ മാലം ഒന്നാം പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നു.

Spread the love

ഒറവയ്‌ക്കല്‍: കൈവരി തകര്‍ന്ന പാലം അപകട ഭീഷണിയാകുന്നു.മണര്‍കാട്‌ -അയര്‍ക്കുന്നം റോഡിലെ മാലം ഒന്നാം പാലത്തിന്റെ സംരക്ഷണഭിത്തിയാണ്‌ തകര്‍ന്ന്‌ അപകട ഭീഷണി ഉയര്‍ത്തുന്നത.

പാലത്തിന്റെ കൈവരി തകര്‍ന്നിട്ട്‌ വര്‍ഷങ്ങളായി. കോണ്‍ക്രീറ്റ്‌ കൈവരി തകര്‍ന്ന്‌ കമ്പികള്‍ പുറത്തേയ്‌ക്ക് തെളിഞ്ഞിട്ടും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.

പാലാ, അയര്‍ക്കുന്നം, മറ്റക്കര, പള്ളിക്കത്തോട്‌, കിടങ്ങൂര്‍, ളാക്കാട്ടൂര്‍, പാമ്പാടി, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലേക്ക്‌ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ്‌ കടന്നു പോകുന്ന വഴിയാണിത്‌്. പാലത്തിന്റെ ഇരുവശത്തെയും കൈവരികളുടെയും ഭാഗം ഇളകി മാറിയ നിലയിലും കോണ്‍ക്രീറ്റ്‌ കമ്പികള്‍ തെളിഞ്ഞു പുറത്തേയ്‌ക്ക് കാണാവുന്ന നിലയിലുമാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട്‌ പാലങ്ങളാണ്‌ ഇവിടെ സ്‌ഥിതി ചെയ്യുന്നത്‌. വെള്ളൂര്‍ തോടിന്റെ കൈവഴിയായ തോടിന്റെ മുകളിലൂടെയാണ്‌ പാലം കടന്നു പോകുന്നത്‌. മഴക്കാലത്ത്‌ റോഡില്‍ വെള്ളം കയറുന്നതിനെ തുടര്‍ന്ന്‌ രണ്ട്‌ വര്‍ഷം മുന്‍പാണ്‌ റോഡ്‌ ഉയര്‍ത്തി നിര്‍മ്മിച്ചത്‌. ഇരുപാലങ്ങളുടെയും സംരക്ഷണഭിത്തി പുതുക്കി നിര്‍മ്മിയ്‌ക്കുകയും ചായം പൂശുകയും ചെയ്‌തു.

ഇതിന്‌ പിന്നാലെയാണ്‌ ഇപ്പോള്‍ പാലത്തിന്റെ കൈവരിയിലെ കോണ്‍ക്രീറ്റ്‌ തകര്‍ന്നത്‌. വീതി കുറഞ്ഞതും വളവുകള്‍ നിറഞ്ഞതുമായ റോഡാണിത്‌. പാലത്തിന്റെ വശങ്ങളിലെ റോഡില്‍ കാടു നിറഞ്ഞ നിലയിലാണ്‌. വളവില്‍ നിയന്ത്രണം തെറ്റിയും മറ്റ്‌ വാഹനങ്ങള്‍ക്ക്‌ സൈഡ്‌ കൊടുക്കുന്നതിനിടെയും അപകടങ്ങള്‍ ഇവിടെ പതിവാണ്‌. റോഡില്‍ നടപ്പാതകളുമില്ല.