play-sharp-fill
പ്രളയദുരിതം അനുഭവിച്ചവർക്ക് ധനസഹായം അനുവദിക്കണം : അയർക്കുന്നം വികസന സമിതി

പ്രളയദുരിതം അനുഭവിച്ചവർക്ക് ധനസഹായം അനുവദിക്കണം : അയർക്കുന്നം വികസന സമിതി

സ്വന്തം ലേഖകൻ

അയർകുന്നം: കഴിഞ്ഞ വെള്ളപൊമക്കത്തിൽ ദുരിതം അനുഭവിക്കുകയും വീടുകൾ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും തമാസിക്കേണ്ടി വന്നവർക്കും, വീടുകൾക്കു നാശനഷ്ടം സംഭവിച്ചവർക്കും അടിയന്തിരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് അയർകുന്നം വികസന സമിതി ഗവർണ്മെന്റിനോട് ആവശ്യപ്പെട്ടു.


ആയിരകണക്കിന് ആളുകൾക്കു കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട്‌ ഉപേക്ഷിച്ചു പോകേണ്ടി വരികയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. നിരവധി ആളുകളുടെ ഏക വരുമാന മർഗ്ഗമായിരുന്ന കൃഷി പൂർണമായും നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴും പല പ്രദേശങ്ങളിലെയും വീടുകൾ വാസയോഗ്യമായിട്ടില്ല. 2018 ലെ പ്രളയത്തിനു സമാനമായ ദുരിതമാണ് ജനങ്ങൾ ഇത്തവണയും അനുഭവിച്ചത്. അന്ന് അനുവദിച്ച സഹായം പോലും അർഹതപ്പെട്ടവർക് ഇന്നും ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ ദുരിതം അനുഭവിച്ച അർഹരായ എല്ലാവർക്കും അടിയന്തിരമായി സഹായ ധനം അനുവദിക്കണമെന്ന് ഗവർണ്മെന്റിനോട് അയർകുന്നം വികസന സമിതിക്ക് വേണ്ടി പ്രസിഡന്റ് ജോയി കൊറ്റത്തിൽ സെക്രട്ടറി അഡ്വ.കെ എസ് മുരളി കൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു. യോഗത്തിൽ ജോണി എടാട്ട്, എം ജി ഗോപാലൻ, എബ്രഹാം ഫിലിപ്പ്, കെ സി ഐപ്പ്, ജോസ് വതല്ലൂർ, ജോണി കൂട്ടി മാമൻ എന്നിവർ സംസാരിച്ചു.