അയ്യപ്പ സേവാ സംഘം റിസീവർ ഭരണത്തിലേക്ക് ? അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ദേശീയ ജനറൽ ബോഡി യോഗം തളിപറമ്പ് മുൻസിഫ് കോടതി സ്റ്റേ ചെയ്തു;  യോഗത്തിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങൾക്കും സംഘം, ഭാരവാഹികൾക്കും എതിരെ കോടതി അലക്ഷ്യ നടപടികൾ

അയ്യപ്പ സേവാ സംഘം റിസീവർ ഭരണത്തിലേക്ക് ? അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ദേശീയ ജനറൽ ബോഡി യോഗം തളിപറമ്പ് മുൻസിഫ് കോടതി സ്റ്റേ ചെയ്തു; യോഗത്തിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങൾക്കും സംഘം, ഭാരവാഹികൾക്കും എതിരെ കോടതി അലക്ഷ്യ നടപടികൾ

സ്വന്തം ലേഖകൻ

തളിപ്പറമ്പ്: ട്രിച്ചിയിൽ വച്ചു 25-3 -23 ൽ നടത്താൻ നിശ്ചയിച്ചിരുന്ന അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ദേശീയ ജനറൽ ബോഡി യോഗം തളിപറമ്പ് മുൻസിഫ് കോടതി സ്റ്റേ ചെയ്തു. സംഘത്തിൻ്റെ ബൈലോ പ്രകാരമുള്ള നടപടി ക്രമങ്ങൾ യാതൊന്നും പാലിക്കാതെയും, അംഗങ്ങൾക്ക് കൃത്യമായി നോട്ടീസുകൾ അയക്കാതെയും അനധികൃതമായി വിളിച്ചു ചേർത്ത ജനറൽ ബോഡി യോഗം സംഘടനയിലെ സാധാരണക്കാരായ അംഗങ്ങൾക്കുള്ള ജനാധിപത്യ അവകാശങ്ങളും സംഘടനാ സ്വാതന്ത്യവും ഹനിക്കുന്നതാണ് എന്ന ഉത്തമ ബോധ്യത്തിലാണ് കോടതി സ്റ്റേ അനുവദിച്ചത്.

കോടതി ഉത്തരവ് കൈമാറാൻ ആമീൻ വരുന്നത് അറിഞ്ഞ ഓഫീസ് ജീവനക്കാർ തിരുവനന്തപുരം കേന്ദ്ര ഓഫീസ് പൂട്ടി സ്ഥലം വിടുകയാണുണ്ടായത്. അതിനാൽ കോടതി നിർദേശ പ്രകാരമുള്ള ഉത്തരവ് കേന്ദ്ര ഓഫിസിൻ്റെ പ്രധാന വാതിലിൽ പതിപ്പിച്ച ശേഷം, കെ. അയ്യപ്പനെയും, ഡി. വിജയകുമാറിനെയും, ഓഫീസ് മാനേജരെയും കോടതി ഉത്തരവിനെക്കുറിച്ച് വിളിച്ചറിയിച്ച ശേഷമാണ് ആമീൻ മടങ്ങിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ഉത്തവ് ലംഘിച്ച് ട്രിച്ചിയിൽ യോഗം നടത്തിയാൽ യോഗത്തിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങൾക്കും സംഘം, ഭാരവാഹികൾക്കും എതിരെ കോടതി അലക്ഷ്യ നടപടികൾ ഉണ്ടാവും. സംഘടനയിൽ സമീപകാലത്ത് ചിലർ നടത്തി വരുന്ന സംഘടനാ വിരുദ്ധവും, ജനാധിപത്യ മൂല്ല്യങ്ങളെ അവഹേളിക്കുന്നതുമായ , അവസരവാദ നീക്കങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയായാണ് കോടതി ഉത്തരവ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

സന്നിധാനം,പമ്പ ക്യാമ്പുകൾ അടച്ചുപൂട്ടിയിട്ടും യാതൊന്നും ചെയ്യാൻ സാധിക്കാത്ത കഴിവുകെട്ട സംഘം നേതൃത്വത്തിനെതിരെ തമിഴ്നാട് സ്റ്റേറ്റ് കൌൺസിലിന്റെ ഉന്നതതല യോഗത്തിൽ കടുത്ത വിമർശനങ്ങൾ ഉണ്ടായെന്നാണ് അറിയുന്നത്. ദേശീയ പ്രസിഡന്റ് കെ. അയ്യപ്പനും, ട്രെഷറർ, എം.വിശ്വനാഥനും രാജിവെക്കേണ്ടി വരുമെന്നാണ് അറിയുന്നത്.

ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനനും കേരളസ്റ്റേറ്റ് കൗൺസിൽ നേതാക്കളും സന്നിധാനത്തും പമ്പയിലും നടത്തിവന്നിരുന്ന ക്യാമ്പുകളിൽ അവരെ കയറ്റാതിരിക്കുന്നതിനായി ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ റാന്നി മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തെങ്കിലും കോടതി അടിയന്തിര ഉത്തരവ് നൽകുന്നത്തിനു വിസമ്മതിക്കുകയാണ് ഉണ്ടായത്.

സംഘടനയിലെ പ്രശ്നങ്ങൾ ഒത്തുതീർപ്പാവാതെ നീണ്ട് പോകുന്ന സാഹചര്യത്തിൽ സംഘത്തിന്റെ പമ്പ, സന്നിധാനം ക്യാമ്പുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ ഏറ്റെടുക്കുകയോ റിസീവർ ഭരണം ഏർപ്പെടുത്താനോ ഉള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത് എന്ന് നിയമ വ്യത്തങ്ങൾ സൂചിപ്പിക്കുന്നു .

കഴിഞ്ഞ കുറെക്കാലമായി സംഘടനയുടെ പ്രധാനപ്പെട്ട എല്ലാ യോഗങ്ങളും തമിഴ് നാട് സംസ്ഥാനത്തെ വിവിധസ്ഥലങ്ങളിൽ വച്ചാണ് നടത്തിവന്നിരുന്നത്.കേരളത്തിൽ നിന്നുള്ള പ്രവർത്തകരെ പരമാവധി അകറ്റി നിർത്തി സംഘത്തിന്റെ ഭരണം തങ്ങളുടെ പരിപൂർണ്ണ നിയന്ത്രണത്തിൽ തന്നെ നിലനിർത്താനാണ് തമിഴ്നാട് ലോബി കാലങ്ങളായി ശ്രമിച്ചു വരുന്നത്. ഈ നീക്കങ്ങൾക്കെതിരായ ശക്തമായ താക്കീതു കൂടിയാണ് ഇപ്പോഴത്തെ കോടതി നടപടികളെന്നാണ് നിയമ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.