‘ശബരിമലയെ വിവാദഭൂമിയാക്കരുത്, ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിൻവലിക്കണം’; അയ്യപ്പസംഗമത്തെ പിന്തുണച്ച്‌ വെളളാപ്പളളി നടേശൻ

Spread the love

ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിലേക്ക് എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ ക്ഷണിച്ച്‌ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്.

video
play-sharp-fill

ശബരിമലയെ വിവാദഭൂമിയാക്കരുതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഭക്തർക്കെതിരെ എടുത്ത കേസുകള്‍ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്‌എൻഡിപിക്ക് അയ്യപ്പ സംഗമത്തില്‍ വ്യക്തമായ നിലപാടുണ്ട്. സംഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെളളാപ്പളളി നടേശൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ശബരിമലയ്ക്ക് ലോക പ്രശസ്തി ലഭിക്കും. വലിയ വരുമാന സാദ്ധ്യതയാണിത്. സംഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാം. വിവാദ വിഷയങ്ങള്‍ മാറ്റിവയ്ക്കണം.

എസ്‌എൻഡിപിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടാണുള്ളത്. സംഗമത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. കക്ഷിരാഷ്ട്രീയം പറഞ്ഞും പിണറായിയെ കുറ്റപ്പെടുത്തിയും സമയം കളയരുത്’- അദ്ദേഹം പറഞ്ഞു.