
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നടക്കുന്ന ദിവസങ്ങില്‍ ശബരിമല ദർശനത്തിന് നിയന്ത്രണം.
സെപ്റ്റംബർ 19, 20 തീയതികളില്‍ അയ്യപ്പസംഗമ പ്രതിനിധികളല്ലാത്ത ഭക്തർക്കാണ് നിയന്ത്രണമുണ്ടാവുക.
ഈ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ ബുക്കിങ് പതിനായിരമായി കുറയ്ക്കുകയും ചെയ്തു.
മാസപൂജ സമയത്ത് പ്രതിദിനം അൻപതിനായിരം സ്ലോട്ടുകളാണ് വെർച്വല്‍ ക്യൂ ബുക്കിങ്ങില്‍ തുറക്കാറുള്ളത്. എന്നാല്‍, 19, 20 ദിവസങ്ങളില്‍ ഇത് അൻപതിനായിരമായി കുറച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്റ്റംബർ 20-നാണ് പമ്പയില്‍ അയ്യപ്പസംഗമം നടക്കുന്നത്. നിലവിലെ കണക്കുപ്രകാരം ഏകദേശം 4500-പേരാണ് അയ്യപ്പസംഗമത്തിന് പ്രതിനിധികളായി ബുക്ക്ചെയ്തിട്ടുള്ളത്. ഇവർ ശബരിമല ദർശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലീസും ദേവസ്വംബോർഡും അതിനുവേണ്ട സൗകര്യങ്ങളും ഒരുക്കും.