
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി.
ആഗോള അയ്യപ്പ സംഗമത്തെ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണെന്നും ‘തത്വമസി’ എന്ന ദർശനത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട്, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചുകൊണ്ട് വിശ്വാസ സമൂഹം മുന്നോട്ട് പോകുമ്പോള്‍, രാജീവ് ചന്ദ്രശേഖറിന്റെ വിമർശനങ്ങള്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളവയാണെന്ന് വ്യക്തമാണെന്നും മന്ത്രി വിമർശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്തംബർ 20ന് നടക്കുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ നാടകമാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം. വരുന്ന തിരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ടുകിട്ടാനാണോ അയ്യപ്പസംഗമം നടത്തുന്നതെന്ന് ചോദിച്ച അദ്ദേഹം മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമർശിക്കുകയും ചെയ്തു. ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്.