
പമ്പ: ശബരിമലയില്‍ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് എം. നന്ദകുമാർ, വി.സി. അജികുമാർ എന്നിവർ ഹൈക്കോടതിയില്‍ ഹർജി നല്‍കി.
സംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും ഇത് സർക്കാരിന്റെ മതേതരത്വ നിലപാടിന് വിരുദ്ധമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, ദേവസ്വം ബോർഡ് അതിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളില്‍ ഇടപെടുന്നു എന്നും ഹർജിക്കാർ ആരോപിക്കുന്നു. അയ്യപ്പ സംഗമം നടത്താൻ അനുമതി നല്‍കിയെങ്കില്‍ സമാനമായ ഒരു ആഗോള ക്രിസ്ത്യൻ സംഗമത്തിനും അനുമതി നല്‍കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് സെപ്റ്റംബർ 3-ന് വാദം കേള്‍ക്കും.



