കാറിലെത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു ; കോഴിക്കോട് വടകരയിൽ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്

Spread the love

കോഴിക്കോട് : വടകര ആയഞ്ചേരിയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി മർദിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്.

video
play-sharp-fill

കഴിഞ്ഞ ദിവസം രാത്രിയാണ് വർക്ക് ഷോപ്പിലെ ജോലിക്കിടെ വിപിൻ എന്ന യുവാവിനെ ഒരു സംഘം കാറില്‍ ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടുപോയി മർദിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു. നട്ടെല്ലിന് പരിക്കേറ്റ യുവാവ് ചികില്‍സയിലാണ്.

ആയഞ്ചേരി സ്വദേശിനിയായ പെണ്‍കുട്ടിയുമായി താൻ പ്രണയത്തിലായതിൻ്റെ പേരിലാണ് മർദനമെന്നാണ് യുവാവിന്റെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദ്ദനമേറ്റത്തിന് പിന്നാലെ യുവാവ് വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആയഞ്ചേരി സ്വദേശി ജിത്തു, സച്ചു, മറ്റ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയുമാണ് വടകര പോലീസ് കേസ് എടുത്തത്. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.