play-sharp-fill
ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്.

 

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്.

295 സീറ്റില് കൂടുതല് ഇന്ത്യ സഖ്യം നേടുമെന്ന ആത്മവിശ്വാസം കോൺഗ്രസ് പങ്കുവച്ചു.
ആസൂത്രണം ചെയ്തു പുറത്തിറക്കിയതാണ് ഈ എക്സിറ്റ് പോളുകളെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു.


എക്സിറ്റ് പോളുകള് തള്ളി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും രംഗത്തെത്തി. എക്സിറ്റ് പോളുകള് അശാസ്ത്രീയമാണെന്നും ശശി തരൂർ പറഞ്ഞു. ശരിക്കും ഫലം വരട്ടേയെന്നും തരൂർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്ത് വന്ന ഭൂരിപക്ഷം സർവേകളും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ വിജയം പ്രവചിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് തരൂരിൻ്റെ പ്രതികരണം.

ശക്തമായ ത്രികോണ മത്സരം നടന്ന തിരുവന്തപുരത്ത് പന്ന്യൻ രവീന്ദ്രനായിരുന്നു ഇടതു സ്ഥാനാർത്ഥി.