
തിരുവനന്തപുരം: എക്സിറ്റ് പോള്‍ സർവേ നടത്തിയവർക്ക് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന ശേഷമായിരുന്നു എം.വി.ഗോവിന്ദന്റെ ആദ്യ പ്രതികരണം.
സിപിഎം വിലയിരുത്തല്‍ അനുസരിച്ച് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതു തന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ആ വിലയിരുത്തലില്‍ മാറ്റമില്ല. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
എല്‍ഡിഎഫിന് പൂജ്യം, യുഡിഎഫിന് 20 എന്നതായിരുന്നു താൻ പ്രതീക്ഷിച്ച എക്സിറ്റ് പോള്‍ സർവേ. എന്നാല്‍ ബിജെപിക്കും കൂടി ഇടം കൊടുത്താണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ഇതിലൊന്നും വലിയ കാര്യമില്ല. നാലാം തീയതി കാണാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.