
കോട്ടയം: വെള്ളൂർ ജനമൈത്രീ പോലീസിൻ്റെയും മേവെള്ളൂർ കെഎംഎച്ച്എസ് സ്കൂൾ പിടിഎയുടേയും ആഭിമുഖ്യത്തിൽ എസ്എസ്എൽസി ബാച്ചിലെ കുട്ടികൾക്കായി സാമോദം 2025 എന്ന പരിപാടി സംഘടിപ്പിച്ചു.
കുട്ടികളിൽ വളർന്നു വരുന്ന അക്രമ വാസനകൾക്കും ലഹരി ഉപയോഗങ്ങൾക്കുമെതിരെ വിദ്യാർത്ഥികളെയും രക്ഷിതാകളെയും ചേർത്തു നിർത്തി നടത്തിയ ബോധവത്കരണ ക്ലാസ് വൈക്കം ഡിഐഎസ്പി സിബിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
വെള്ളൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ എബി ജോസഫ് സ്നേഹസന്ദേശം നൽകി. വെള്ളൂർ പോലീസ് സ്റ്റേഷൻ എസ് സിപിഒ ബിജു പി എസ് ക്ലാസ് നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂൾ പിടിഎ പ്രസിഡൻ്റ്, സ്കൂൾ മാനേജർ അഡ്വ. അനിൽകുമാർ, ജനമൈത്രി ഓഫീസർ സന്തോഷ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾ ബലൂണുകളും മിഠായികളും പരസ്പരം കൈമാറി സ്നേഹം പങ്കുവച്ചു പിരിഞ്ഞു.