സ്വർണം കട്ടത് സിപിഎമ്മാണ് അതില്‍ മാറ്റാരെയും അവർ പങ്കാളികളാക്കിയിട്ടില്ലന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

Spread the love

കൊച്ചി : സ്വർണം കട്ടത് സിപിഎമ്മാണ്. അതില്‍ മാറ്റാരെയും അവർ പങ്കാളികളാക്കിയിട്ടില്ല. കോടതി പിടിച്ചില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ ഇവർ അടിച്ചു മാറ്റിയേനെയെന്ന് വി ഡി സതീശൻ.

video
play-sharp-fill

സ്വർണം കട്ടതില്‍ നാണംകെട്ട് നില്‍ക്കുന്നത് ബാലൻസ് ചെയ്യാനാണ് ശ്രമിക്കുന്നത്. മൂന്ന് സിപിഎം നേതാക്കളാണ് സ്വർണം കട്ടതിന് ജയിലില്‍ കിടക്കുന്നത്. ഇപ്പോള്‍ ചോദ്യം ചെയ്തവരെ അറസ്റ്റു ചെയ്യേണ്ടി വരും.

ആരോപണം ഉന്നയിച്ച്‌ 84 ദിവസമായിട്ടും കീറ കടലാസ് പോലും ഞാൻ കോടതിയില്‍ ഹാജരാക്കിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. കോടതിയില്‍ കീറക്കടലാസല്ല തെളിവായി ഹാജരാക്കുന്നത്. മന്ത്രിയായിരുന്ന ആള്‍ക്ക് സിവില്‍ കോടതിയിലെ നടപടിക്രമങ്ങള്‍ അറിയില്ലേ? ഇഷ്ടമുള്ളപ്പോള്‍ തെളിവ് ഹാജരാക്കാനാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യപ്പെടുമ്ബോള്‍ ഹാജരാക്കും. ഒന്നും പറയാനില്ലാത്തോണ്ട് വിളിച്ച്‌ കൂകുകയാണ്. രണ്ട് കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച ആളാണ് കേസ് കൊടുത്തപ്പോള്‍ മാനം പത്ത് ലക്ഷമായി ചുരുക്കിയത്, പ്രതിപക്ഷ നേതാവ് പരിഹസിച്ചു

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നും അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം അവാസ്തവമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരമായി എസ്‌ഐടിയുടെ അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുകയും അന്വേഷണസംഘത്തിനു മേല്‍ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.

സിപിഎം ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ എസ്‌ഐടിയില്‍ കടന്നുകയറി അന്വേഷണ രഹസ്യങ്ങള്‍ സിപിഎമ്മിന് ചോർത്താനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്, അദ്ദേഹം ആരോപിച്ചു.