video
play-sharp-fill
ട്യൂഷനെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ദേശീയ അധ്യാപക അവാര്‍ഡ് ജേതാവിനെതിരെ പോക്സോ കേസ്

ട്യൂഷനെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ദേശീയ അധ്യാപക അവാര്‍ഡ് ജേതാവിനെതിരെ പോക്സോ കേസ്

സ്വന്തം ലേഖിക്ക

കൊച്ചി: ട്യൂഷനെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവിനെതിരെ കേസ്.

ബാബു കെ ഇട്ടീരക്കെതിരെയാണ് പുത്തന്‍ കുരിശ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയ്ക്ക് സ്പെഷ്യല്‍ ട്യൂഷന്‍ നല്‍കണമെന്ന് രക്ഷാകര്‍ത്താക്കളെ തെറ്റിദ്ധരിപ്പിച്ച്‌ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് മൊഴി. കേസിന് പിന്നാലെ പ്രതി ഒളിവില്‍ പോയെന്ന് പൊലീസ് വ്യക്തമാക്കി.

2005 ല്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം 2006 ലാണ് ഇദ്ദേഹത്തിന് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് വാങ്ങാനായി ഡൽഹിയില്‍ എത്തിയെങ്കിലും ചടങ്ങിന് തൊട്ടു മുന്‍പ് സ്കൂള്‍ മാനേജ്മെന്‍റ് നല്‍കിയ പരാതിയില്‍ അവാര്‍ഡ് നല്‍കിയിരുന്നില്ല.

തുടര്‍ന്ന് കോടതിയില്‍ കേസ് നല്‍കി. 15 വര്‍ഷത്തിന് ശേഷം കോടതി നിര്‍ദ്ദേശപ്രകാരമാണ് 2021ല്‍ അവാര്‍ഡ് നല്‍കിയത്. കേസില്‍ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണെന്നും സൂചനയുണ്ട്.