video
play-sharp-fill

മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജന പദ്ധതി പരമ്പര: കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖറിന് പുരസ്കാരം

മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജന പദ്ധതി പരമ്പര: കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖറിന് പുരസ്കാരം

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: പ്രശസ്ത പത്രപ്രവർത്തകനും എക്സ്പ്രസ് മുൻ പത്രാധിപരുമായിരുന്ന ടി.വി. അച്യുതവാര്യരുടെ സ്മരണാർത്ഥം തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ ഏഴാമത് അച്യുതവാര്യർ പുരസ്കാരത്തിന് കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ അർഹനായി. 10001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.

മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജനവുമായി ബന്ധപ്പെട്ട് 2018 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച നാടുണർന്നു, നദി നിറഞ്ഞു എന്ന ലേഖന പരമ്പരയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. അച്ചടി വിഭാഗത്തിൽ ലഭിച്ച 45 എൻട്രികളിൽ നിന്നാണ് രാഹുലിനെ അവാർഡിനായി തിരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി.എ കൃഷ്ണൻ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, ഡോ.സി.എസ്. ശങ്കർ എന്നിവടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാര നിർണയം നടത്തിയത്. കോഴിക്കോട് ശാന്താദേവി പുരസ്കാരവും രാഹുലിന് ലഭിച്ചിട്ടുണ്ട്. കോട്ടയം മണിമല ആലപ്ര ഗോകുലത്തിൽ ചന്ദ്രശേഖരപിള്ള – വത്സലകുമാരി ദമ്പതികളുടെ മകനായ രാഹുൽ 2010 മുതൽ കേരളകൗമുദിയിൽ മാദ്ധ്യമ പ്രവർത്തകനാണ്. ഭാര്യ: ഉമ ഉണ്ണികൃഷ്ണൻ. മക്കൾ: ശ്രീറാം ശേഖർ, ശിവാനി ശേഖർ.

കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുന്നതനുസരിച്ച് പുരസ്‌കാരസമർപ്പണം പിന്നീട് നടക്കുമെന്ന് സി.എ കൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസ്ക്ളബ് പ്രസിഡൻ്റ് കെ. പ്രഭാത്, സെക്രട്ടറി എം.വി വിനീത എന്നിവരും പങ്കെടുത്തു.