കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖറിന് കോഴിക്കോട് ശാന്താദേവി പുരസ്‌കാരം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖറിന് കോഴിക്കോട് ശാന്താദേവീ പുരസ്‌കാരം. കോഴിക്കോട് ശാന്താദേവി മാധ്യമ പുരസ്‌കാരത്തിന്റെ പരിസ്ഥിതി വിഭാഗത്തിലെ മികച്ച ലേഖന പരമ്പരയ്ക്കുള്ള പുരസ്‌കാരമാണ് രാഹുലിനെ തേടി എത്തിയിരിക്കുന്നത്.
കേരള കൗമുദിയിൽ 2018 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച നാടുണർന്നു, നദി നിറഞ്ഞു എന്ന വാർത്താ പരമ്പരയാണ് പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. കോട്ടയം ജില്ലയിലെ മീനച്ചിലാർ, മീനന്തറയാർ – കൊടൂരാർ എന്നീ നദികളുടെ പുനസംയോജനത്തിനായി തയ്യാറാക്കിയ പദ്ധതിയെ അവലംബിച്ചായിരുന്നു പരമ്പര.
നദീസംയോജന പദ്ധതി ജനകീയ കൂട്ടായ്മയിലൂടെ സാധ്യമാക്കിയതും, ഇതുമൂലം, കൃഷി, പരിസ്ഥിതി, ടൂറിസം മേഖലകളിലുണ്ടായ വിപ്ലവകരമായ മാറ്റവുമാണ് പരമ്പരയിൽ പ്രസിദ്ധീകരിച്ചത്. കോഴിക്കോട് ചേർന്ന വാർത്താ സമ്മേളനത്തിലാണ് കോഴിക്കോട് ശാന്താദേവി പുരസ്‌കാര കമ്മിറ്റി തീരുമാനം പ്രഖ്യാപിച്ചത്.