പ്രതിഭ വിദ്യാഭ്യാസ അവാർഡ് സമർപ്പണം 2023; വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ സിപിഎം വൈക്കം ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അനുമോദിച്ചു

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

വൈക്കം: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സിപിഎം വൈക്കം ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സ്റ്റേറ്റ്, സിബിഎസ്ഇ തലത്തിലുള്ള വിദ്യാര്‍ഥികളെയും വിവിധ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയുമാണ് അനുമോദിച്ചത്.

 

വൈക്കം സത്യഗ്രഹ സ്മാരക മന്ദിരത്തില്‍ നടന്ന പ്രതിഭ 2023 വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ.പി.കെ.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സി.പി.ജയരാജ് അധ്യക്ഷനായി. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു മേനി വിജയം നേടിയ വൈക്കം മടിയത്തറ സ്‌കൂളിനെയും ലോക്കല്‍ പരിധിയിലെ ഉന്നത വിജയം നേടിയ 29 വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം കെ.ശെല്‍വരാജ്, കീഴൂര്‍ ദേവസ്വംബോര്‍ഡ് കോളജ് പ്രിന്‍സിപ്പല്‍ സി.എം.കുസുമന്‍, സിപിഎം വൈക്കം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ശശിധരന്‍, പി.ഹരിദാസ്, രാഗിണി മോഹന്‍, എം.സുജിന്‍, വൈക്കം ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി.ജി.ബാബു, പി.ടി.രാജേഷ്, എസ്.കെ.സുദര്‍ശനന്‍ എന്നിവര്‍ പ്രസംഗിച്ചു.