സുഡാനി ഫ്രം നൈജീരിയക്ക് പത്മരാജന്‍ പുരസ്‌കാരം

സുഡാനി ഫ്രം നൈജീരിയക്ക് പത്മരാജന്‍ പുരസ്‌കാരം

സ്വന്തംലേഖകൻ

കോട്ടയം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. ഇപ്പോഴിതാ മറ്റൊരവാര്‍ഡും സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തെ തേടി എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മികച്ച സിനിമക്കുള്ള പത്മരാജന്‍ പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. ഇരുപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഛായാഗ്രാഹകന്‍ സണ്ണി ജോസഫും, നിരൂപകന്‍ വിജയകൃഷ്ണനും സംവിധായകന്‍ സജിന്‍ ബാബുവും ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.