video
play-sharp-fill

പത്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയുടെ വിഗ്രഹം സേവാഭാരതി പ്രവർത്തകർ മോഷ്ടിച്ചു: ഹിന്ദുവിനെ ഹിന്ദു തന്നെ ദ്രോഹിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം; ഇത് ഹിന്ദുമത സംരക്ഷകരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തത് എന്ന് സ്വാമി

പത്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയുടെ വിഗ്രഹം സേവാഭാരതി പ്രവർത്തകർ മോഷ്ടിച്ചു: ഹിന്ദുവിനെ ഹിന്ദു തന്നെ ദ്രോഹിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം; ഇത് ഹിന്ദുമത സംരക്ഷകരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തത് എന്ന് സ്വാമി

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയകാലത്ത് സംസ്ഥാനത്ത് കൈമെയ് മറന്ന് നടത്തിയ പോരാട്ടത്തിലൂടെ സമൂഹത്തിന്റെ മുഴുവൻ പ്രശംസപിടിച്ചു പറ്റിയ സേവാഭാരതി ഇപ്പോൾ വില്ലൻ വേഷത്തിൽ. തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയുടെ വിഗ്രഹം മോഷ്ടിച്ചെടുത്തെന്ന കേസിലാണ് ഇപ്പോൾ സംഘപരിവാറിന്റെ മറ്റൊരു മുഖമായ സേവാഭാരതി കുടുങ്ങിയിരിക്കുന്നത്. ഹിന്ദുവിനെ ഹിന്ദു തന്നെ ദ്രോഹിക്കുന്ന മുഖമാണെന്നും, ഹിന്ദു സംരക്ഷകരിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും ആരോപിച്ച് സ്വാമിയാർ കഴിഞ്ഞ ദിവസം പത്മനാഭസ്വാമിക്ഷേത്ര നടയിൽ വീണ് പൊട്ടിക്കരയുകയും ചെയ്തു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ പരമേശ്വര ബ്രഹ്മാമനന്ദ തീർത്ഥരുടെ ചതുർമാസം വ്രതാനുഷ്ഠാനം അലങ്കോലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആർഎസ്എസ് പ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തിന്റെ പൂജാ വിഗ്രവും സാധനങ്ങളും മാറ്റിയത്.

വ്രതാനുഷ്ഠാന കര്‍മങ്ങള്‍ക്കായി സ്വാമി കൊണ്ടുവന്ന വിളക്കും ശ്രീരാമ‍െന്‍റ പഞ്ചലോഹ വിഗ്രഹവും സേവാഭാരതി പ്രവര്‍ത്തകര്‍ മോഷ്ടിച്ചതായി സ്വാമി ആരോപിച്ചു. ഉപാസനമൂര്‍ത്തിയുടെ വിഗ്രഹം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് സ്വാമിയാര്‍ നിലത്തുകിടന്നു പൊട്ടിക്കരഞ്ഞു. കഴിഞ്ഞദിവസം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്വാമിയാരുടെ ഭിക്ഷാടന പന്തല്‍ പൊളിച്ചു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അതിക്രമം. മിത്രാനന്ദപുരം മുഞ്ചിറ മഠത്തിനും കുളത്തിനും മധ്യയുള്ള പാതയിലായിരുന്നു സംഭവം. നടപടി ആവശ്യപ്പെട്ട് മുഞ്ചിറ മഠം അധികൃതര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതിയും നല്‍കി.

ചാതുര്‍മാസ വ്രതത്തിെന്‍റ അവസാന ദിനമായിരുന്ന ഞായറാഴ്ച പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി സമര്‍പ്പിച്ച ശേഷം പൂജക്കായി മിത്രാനന്ദപുരത്ത് എത്തിയപ്പോഴാണ് സാളഗ്രാമം, വിളക്ക്, തട്ടം, പഞ്ചലോഹ വിഗ്രഹം, തൂക്ക് വിളക്ക് എന്നിവ നഷ്ടമായതായി കണ്ടത്. കഴിഞ്ഞ ദിവസം തെന്‍റ ഭിക്ഷാടന പന്തല്‍ പൊളിച്ചവര്‍ തന്നെയാണ് ഇതു ചെയ്തതെന്നും ഹിന്ദുമത സംരക്ഷകരില്‍നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണിെതന്നും അദ്ദേഹം പറഞ്ഞു. നിലത്തുകിടന്നു കരഞ്ഞ സ്വാമിയെ വിശ്വാസികള്‍ സാന്ത്വനിപ്പിച്ചു. സ്വാമിയുടെ പരാതിയില്‍ കേസെടുക്കുമെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു.

ആരോപണം സേവാഭാരതി നിഷേധിച്ചു.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഞ്ചിറ മഠത്തില്‍ ആചാരപ്രകാരം ചാതുര്‍മാസ പൂജകള്‍ നടത്താന്‍ സേവാഭാരതി തടസ്സം നില്‍ക്കുന്നുവെന്ന് ആരോപിച്ചും ഇവര്‍ ൈകയേറിയ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടും ഒരാഴ്ചയായി ഉപവാസം നടത്തുകയായിരുന്നു പുഷ്പാഞ്ജലി സ്വാമിയാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകീട്ടു മിത്രാനന്ദപുരം ക്ഷേത്ര പാതയോരത്തു സ്വാമിയാരുടെ അനുയായികള്‍ കെട്ടിയ ഭിക്ഷാടന പന്തല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റി. ഇതിനെ തുടര്‍ന്നു സംഘര്‍ഷവും ലാത്തിച്ചാര്‍ജും ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍െക്കതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.