
ചോറ് അധികമായാല്‍ പാത്രത്തിലടച്ച് നേരെ ഫ്രിഡ്ജില്‍ കയറ്റും. അടുത്ത ദിവസങ്ങളില്‍ ചൂടാക്കിയും തിളപ്പിച്ചും അതു തീരുന്നതു വരെ അങ്ങനെ അഡ്ജസ്റ്റ് ചെയ്തെടുക്കും. എന്നാല്‍, ഇത് ആരോഗ്യത്തിന് തീരേ നല്ലതല്ല. ചോറ് പോലെ അന്നജം അടങ്ങിയ ഭക്ഷണം വീണ്ടും ചൂടാക്കുമ്പോള്‍ അന്നജം തരികളുടെ ക്രിസ്റ്റല്‍ മേഖലയ്ക്ക് കേടുപാടുകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും അവയുടെ സ്ഥിരത കുറയ്ക്കുകയും ചെയ്യുന്നു.
ഇത് ചോറിനെ വിഷലിപ്തമാക്കിയേക്കാമെന്ന് 2022ല്‍ മോളിക്യൂള്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കൂടാതെ ചോറ് കൂടുതല്‍ നേരം സാധാരണ താപനിലയിൽ സൂക്ഷിക്കുന്നത് അതിൽ അടങ്ങിയ ബാസിലസ് എന്ന ബാക്ടീരിയ പെരുകാൻ കാരണമാകുന്നു.
ചോറ് വീണ്ടും ചൂടാക്കിയാലും ഇവ നശിക്കുകയോ ഒഴിവാകുകയോ ചെയ്യുന്നില്ല. ഇത് വയറിളക്കം, ഛർദ്ദി തുടങ്ങിയവയിലേക്ക് നയിക്കുമെന്നും പോഷകാഹാര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ബാക്കി വരുന്ന ചോറ് ഫ്രിഡ്ജില്‍ അധിക നാള്‍ സൂക്ഷിക്കുന്നതും അപകടമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്രിഡ്ജിനുള്ളല്‍ ഈര്‍പ്പം ഉള്ളതിനാല്‍ ചോറില്‍ പൂപ്പര്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടൂതലാണെന്ന് വിദ്ഗധര്‍ പറയുന്നു. ഇത് കരളിന് ഹാനികരമായ അഫ്ലാറ്റോക്സിനുകൾ പുറത്തുവിടും.
ചോറ് എങ്ങനെ സൂക്ഷിക്കാം
ചോറ് എപ്പോഴും ഫ്രഷ് ആയി കഴിക്കുന്നതാണ് നല്ലത്. എന്നാല്‍, ചോറ് ബാക്കിയാവുകയാണെങ്കില്‍ ഒരു മണിക്കൂര്‍ നേരം പുറത്തു വെച്ച ശേഷം പാത്രം തണുത്ത വെള്ളത്തില്‍ വെച്ച് നന്നായി തണുപ്പിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. എന്നാല്‍, വേവിച്ച അരി രാത്രി മുഴുവൻ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.