
സ്വന്തം ലേഖകൻ
ശരീരത്തിന് അവശ്യംവേണ്ട പോഷകങ്ങളിലൊന്നാണ് സോഡിയമെങ്കിലും അമിതമായാല്‍ ഇത് ഹൃദ്രോഗം,പക്ഷാഘാതം, അകാലമരണം തുടങ്ങിയ സാധ്യതകള്‍ കൂട്ടും.സോഡിയത്തിന്റെ അമിതമായ ഉപയോഗമാണ് ആഗോളതലത്തില്‍ മരണത്തിനും രോഗങ്ങള്‍ക്കുമുള്ള പ്രധാനകാരണങ്ങളിലൊന്നെന്നാണ് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ റിപ്പോര്‍ട്ട്. സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നതിനെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഉപ്പില്‍ സോഡിയം ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് ശരീരത്തിന് നല്ലതാണ്.
ഉപ്പിന്റെ അമിതോപയോഗം രക്തസമ്മര്‍ദം കൂട്ടുകയും അതുവഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ദിവസസേനയുള്ള ഉള്ള സോഡിയം ഉപയോഗം 2,300 മിഗ്രാമില് കുറവോ അല്ലെങ്കില്‍ ഒരു ടീ സ്പൂണോ ആയി ക്രമീകരിക്കാൻ ശ്രദ്ധിക്കണം.ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഈ ഡയറ്റ്. ഉയര്‍ന്ന രക്തസമ്മര്‍ദം ഉളളവര്‍ക്ക് ഇത് രക്തസമ്മര്‍ദം കുറയ്ക്കാൻ സഹായിക്കും. സോഡിയം കുറവും മഗ്നീഷ്യം പൊട്ടാസ്യം എന്നവ കൂടുതലുമുള്ള ഭക്ഷണരീതിയാണിത്. ധാരാളം പഴങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊഴുപ്പ് കുറഞ്ഞ പാലാണ് ഈ ഡയറ്റില്‍ ഉപയോഗിക്കുന്നത്. വെണ്ണ, നെയ്യ് തുടങ്ങിയ പൂരിത കൊഴുപ്പുകളുടെ അളവും കുറവായിരിക്കും.പ്രോസസ് ചെയ്തതും കാനില്‍ വാങ്ങാൻ ലഭിക്കുന്നതുമായ ഭക്ഷണവും അനാരോഗ്യകരമായ ജങ്ക്ഫുഡും ഒഴിവാക്കാം. ഉരുളക്കിഴങ്ങ് ചിപ്സ്, ഫ്രഞ്ച് ഫ്രൈസ്, ക്രാക്കേഴ്സ്, ബര്‍ഗര്‍, പിസ തുടങ്ങിയ ഉപ്പുകൂടിയ സ്നാക്ക്സും ഒഴിവാക്കണം. ഇതിന് പകരം ഫ്രഷ് പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.സാലഡ് ഡ്രസിങ്ങ്, കെച്ചപ്പ് എന്നിവയോടും നോ പറയാം. ഊണ് മേശയില്‍ നിന്ന് ഉപ്പും ഉപ്പ് കൂടുതലടങ്ങിയ സോസുകളും മാറ്റുന്നതും സഹായിക്കും. പാചകം ചെയ്യുമ്ബോള്‍ ഉപ്പിനു പകരം രുചി കൂട്ടാൻ സുഗന്ധവ്യഞ്ജനങ്ങള്‍, വെളുത്തുള്ളി മുതലായവ ചേര്‍ക്കാം.