video
play-sharp-fill

ഒരു ദിവസത്തിലെ പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം; പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

ഒരു ദിവസത്തിലെ പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം; പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

Spread the love

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി പ്രഭാതഭക്ഷണത്തെ വിശേഷിപ്പിക്കാറുണ്ട്. അതിന് മതിയായ കാരണങ്ങൾ ഉണ്ടുതാനും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഊർജ്ജം കുറയ്ക്കുക മാത്രമല്ല, നമ്മുടെ ശാരീരിക-മാനസിക ആരോ​ഗ്യത്തിൽ ​ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

രാവിലെ കഴിക്കുന്ന ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിലും, വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിലും, ദിവസം മുഴുവൻ നമ്മുടെ ഊർജ്ജ നിലകൾക്കും മാനസികാവസ്ഥയും നിലനിർത്തുന്നതിനും നിർണായക പങ്ക് വഹിക്കുന്നു.

മനസിനും ശരീരത്തിനും ഇന്ധനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീകൃത പ്രഭാതഭക്ഷണം നമ്മുടെ ശരീരത്തെയും മനസിനെയും ഉണർത്തുന്നതിൽ നിർണായകമാണ്. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകൾക്ക് മികച്ച മാനസിക ജാഗ്രതയും ശ്രദ്ധയും ഉണ്ടെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

പ്രത്യേകിച്ച് കുട്ടികളിൽ, പ്രഭാതഭക്ഷണം അവരിൽ മികച്ച അക്കാദമിക് പ്രകടനവുമായും ഓർമശക്തി, ഏകാ​ഗ്രത എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മധുരം, കാർബോഹൈഡ്രേറ്റുകള്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ പെട്ടെന്നുള്ള ഊർജ്ജ വർധനവിന് കാരണമാകുകയും തുടർന്ന് പെട്ടെന്ന് ഊർജ്ജം താഴാനും കാരണമാകും.

ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും മാനസികാവസ്ഥയിൽ മാറ്റമുണ്ടാകാനും ക്ഷീണം തോന്നാനും കാരണമാകും. എന്നാൽ സങ്കീർണമായ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണം മാനസികവും ശാരീരികവുമായ പ്രകടനത്തെ സഹായിക്കുന്നതിന് സുസ്ഥിരമായ ഊർജ്ജം നൽകുന്നു.

രാവിലെ കാപ്പി കുടിക്കുമ്പോൾ

മിക്കയാളുകളും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കാപ്പി, ചായ എന്നിവയിലാണ് ദിവസം ആരംഭിക്കുക. എന്നാൽ ഇത് അത്ര നല്ല തിരിഞ്ഞെടുപ്പല്ല. രാവിലെ 8 മണിക്കും 9 മണിക്കും ഇടയിൽ, ശരീരം സ്വാഭാവികമായും ഉയർന്ന അളവിൽ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നു. ഇത് നമ്മെ ഉണർത്താൻ സഹായിക്കുന്ന ഒരു ഹോർമോണാണ്.

ഈ സമയത്ത് കഫീൻ കുടിക്കുന്നത് ശരീരത്തെ അമിതമായി ഉത്തേജിപ്പിക്കുകയും പരിഭ്രാന്തിയിലേക്ക് നയിക്കുകയും ചെയ്യും. കോർട്ടിസോളിന്റെ അളവ് കുറയാൻ തുടങ്ങുന്ന, രാവിലെ 9.30 നും 11.30 നും ഇടയിൽ ‌കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്നതായിരിക്കും നല്ലതെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യരുത്

എല്ലാ പ്രഭാതഭക്ഷണങ്ങളും ഒരുപോലെയല്ല. ചില കോമ്പിനേഷന്‍ ഗുണത്തെക്കാള്‍ ദോഷം ചെയ്യാം

ബ്രെഡ്

റോളുകള്‍, പേസ്ട്രി, ബ്രെഡ് പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ രുചികരമാണെങ്കിലും അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാന്‍ കാരണമാകും. ഇത് കുറച്ചു സമയത്തിന് ശേഷം വിശപ്പ് കൂട്ടുകയും മാനസികാവസ്ഥയില്‍ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്നു.

കാപ്പി, ചായ

പഞ്ചസാര ചേര്‍ത്ത കാപ്പിയോ ചായയോ രാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ബ്രേക്ക്ഫാസ്റ്റിന് പകരമാകില്ല. പ്രോട്ടീൻ, നാരുകൾ, അവശ്യ പോഷകങ്ങൾ തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടില്ല. ഇത് വയറു നിറഞ്ഞതായി തോന്നിപ്പിക്കുമെങ്കിലും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും.

സ്മൂത്തി

സ്മൂത്തി പോലുള്ളവ ആരോഗ്യകരമാണെന്ന് തോന്നുമെങ്കിലും, പഞ്ചസാരയും കലോറിയും അമിതമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകള്‍ കുറവുമായിരിക്കും.

കോണ്‍ഫ്ളക്സ്

കോണ്‍ഫ്ളക്സ് പോലുള്ള പായ്ക്ക് ധാന്യങ്ങളില്‍ പഞ്ചസാര കൂടുതലും പോഷകങ്ങൾ കുറവുമാണ്. ഇത് പിന്നീട് ഊർജ്ജ നില കുറയാൻ കാരണമാകും.