അവിഷിത്തിനെ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് നീക്കി ഉത്തരവിറങ്ങി; മുൻകാല പ്രാബല്യത്തോടെയാണ് നീക്കുന്നതെന്ന് പൊതുഭരണ വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെആർ അവിഷിത്തിനെ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് നീക്കി ഉത്തരവിറങ്ങി. .രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അക്രമം നടത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നതലാണ് നടപടി. മുൻകാല പ്രാബല്യത്തോടെയാണ് നീക്കുന്നതെന്ന് പൊതുഭരണ വകുപ്പ് ശനിയാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്തിനെ ഈ മാസം ആദ്യം തന്നെ മാറ്റിയെന്നു മന്ത്രി രാവിലെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസം മുമ്പ് അവിഷിത്ത് തന്റെ സ്റ്റാഫില്‍ നിന്നു ഒഴിവായിരുന്നു. വ്യക്തിപരമായ കാരണങ്ങളും, സംഘടനാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ചുമതലകളില്‍ നിന്നു ഒഴിഞ്ഞതെന്നും മന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു.

ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി 23ന് ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പിനു കത്തയച്ചിരുന്നു. 24നാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണം നടന്നത്.