അവിനാശിയിൽ അപകടം ഉണ്ടായത് ടയർ പൊട്ടിയാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട് ; അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഡ്രൈവർക്ക് മാത്രമാണ് : ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അവിനാശിയിലെ അപകടം ഉണ്ടായത് ടയർ പൊട്ടിയാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ അപകടം ഉണ്ടായത് ടയർ പൊട്ടിയല്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കൊച്ചി – സേലം ദേശീയ പാതയിൽ അവിനാശി മേൽപ്പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി 19 പേർ മരിച്ച സംഭവത്തിൽ പൂർണ ഉത്തരവാദിത്തം ലോറി ഡ്രൈവർക്കാണെന്നും അദ്ദേഹം പറഞ്ഞു.
അപകടവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാർ നടത്തുന്ന അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്ന് എ.കെ.ശശീന്ദ്രൻ പറഞ്ഞു. അപകടം ഉണ്ടാക്കിയ കണ്ടെയ്‌നർ ലോറിയുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അപകടം നടന്നതിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 25ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കണ്ടെയ്‌നയർ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൺവേ തെറ്റി വന്ന കണ്ടെയ്‌നർ ലോറി കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിച്ചുകയറിയുണ്ടായ ദുരന്തത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയാണ് 19 പേർ മരിച്ചത്. കൊച്ചി വല്ലാർപാടം ടെർമിനലിൽ നിന്നു ടൈൽ നിറച്ചു പോയതായിരുന്നു ലോറി.