
അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ തല്ലി; സിപിഎം നേതാവിനെ പാര്‍ട്ടി സസ്പെന്റ് ചെയ്തു
സ്വന്തം ലേഖകൻ
ആലപ്പുഴ: അവിഹിതബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ ഭാര്യയെ തല്ലിയ സംഭവത്തില്‍ സിപിഐഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിന്‍ സി ബാബുവിനെതിരെ നടപടിയുമായി പാര്‍ട്ടി.
ഇദ്ദേഹത്തെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നാണ് ബിപിന്‍ സി ബാബുവിനെതിരെ നടപടിയെടുത്തത്.
മൂന്ന് മാസം മുന്‍പ് ബിപിന്‍ സി ബാബുവിന്റെ ഭാര്യ മിനിസ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനമടക്കം ആരോപണമുള്ളതായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വം ഇത് പൂഴ്ത്തിവെക്കുകയായിരുന്നു. ഞായറാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയായി. ഇതില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ ജില്ലാ നേതൃത്വത്തെ സിപിഎം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചത്. ഗാര്‍ഹിക പീഡനം നടന്നതായി തെളിഞ്ഞതിനാല്‍ നടപടി വേണമെന്നു എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്ന് ബിപിന്‍ സി ബാബുവിനെ സസ്പെന്റ് ചെയ്തത്. ബിബിന്‍ സി ബാബുവിന്റെ ഭാര്യ മിനിസ ജബ്ബാര്‍ ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.