അവയവദാനം: പ്രായപൂർത്തിയാകാത്തവർക്കും നടത്താം; പക്ഷേ അത് അസാധാരണ സാഹചര്യങ്ങളിൽ മാത്രമെന്ന് ഡൽഹി ഹൈക്കോടതി
സ്വന്തം ലേഖകൻ
ഡൽഹി: പ്രായപൂർത്തിയാകാത്തവർക്ക് അസാധാരണ സാഹചര്യങ്ങളിൽ അവയവദാനം നടത്താമെന്ന് ഡൽഹി ഹൈക്കോടതി. 1994ലെ അവയവദാന നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് പൂർണമായി വിലക്ക് നിലവിലില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പ്രായപൂർത്തിയാകാത്ത മകളെ പിതാവിന് കരൾ നൽകാൻ അനുവദിക്കണമെന്ന ഹർജിയാണ് കോടതി പരിഗണിച്ചത്.പെണ്കുട്ടിക്ക് 2020 മേയില്മാത്രമേ 18 വയസ്സാകൂ. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ , മുൻ ഉത്തരവുകളും മറ്റും ചൂണ്ടിക്കാട്ടി കേന്ദ്രം ഈ ആവശ്യത്തെ എതിർത്തു.സാധാരണ സാഹചര്യത്തിൽ ചട്ടങ്ങൾ പൂർണമായും പാലിച്ച് പ്രായപൂർത്തിയാകാത്ത വ്യക്തിക്കും അവയവദാനം നടത്താമെന്ന് കോടതി വ്യക്തമാക്കി.
പെൺകുട്ടിയെ പരിശോധിക്കാൻ രണ്ട് വിദഗ്ധ ഡോക്ടർമാർ അംഗങ്ങളായ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചു.
രക്ത ദാനം പോലെ മഹത്തരമാണ് അവയവദാനവും. എന്നും മറ്റുള്ളവരുടെ മനസ്സിൽ നിറഞ്ഞു നിൽക്കാൻ അവയവദാനം’ എന്ന മഹത്തായ ഒരു വഴി നമുക്ക് മുന്നിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. രോഗവും മരണവും പ്രകൃതിയുടെ നിയമമാണ് .
പക്ഷേ , സ്നേഹം കൊണ്ട് ഈ പ്രകൃതി നിയമത്തെ മറികടക്കാനാവുമെന്നതാണ് മനുഷ്യന്റെ മഹത്വം. മാറ്റിവെക്കാൻ അവയവം ലഭ്യമല്ലാത്തതിനാൽ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേർ വീതമാണ് നിസ്സഹായരായി ഈ ഭൂമിയിൽ നിന്നും പ്രിയപ്പെട്ടവരെ പിരിഞ്ഞു പോകുന്നത്.
നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ സേവനത്തിന്റെ, വിവേകത്തിന്റെ നല്ലൊരു മാർഗമാണ് അവയവദാനം. മനുഷ്യസേവ തന്നെയാണ് മാധവസേവ എന്നത് അവയവദാനത്തിലൂടെ സാർത്ഥകമാക്കാൻ കഴിയണം.
പലപ്പോഴും നാം സ്വാർത്ഥരാണ് എന്നതിൽ തർക്കമില്ല. എങ്കിൽപ്പോലും തനിക്കും തന്റെ പ്രിയപ്പെട്ടവർക്കും രോഗങ്ങൾ വരാം എന്ന സാദ്ധ്യതയെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കിയാൽ , നമ്മുടെ മനസ്സുകൾ അവയവദാനത്തിന് തീർച്ചയായും സന്നദ്ധമാകും.
ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അവയങ്ങൾ ദാനം ചെയ്യാൻ കഴിയുമെന്നത് , മറ്റൊരാൾക്ക് ജീവനും ജീവിതവും കൊടുക്കുന്നതിനു തുല്യം തന്നെയാണ് എന്നതിൽ സംശയമില്ല. രക്തം, വൃക്ക എന്നിവ ജീവിച്ചിരിക്കുമ്പോൾ ദാനം ചെയ്യാമെങ്കിൽ
മരണശേഷം കണ്ണ് , കരൾ , ഹൃദയം ,ത്വക്ക് , മജ്ജ തുടങ്ങിയവ ദാനം ചെയ്തു മരണത്തിന്റെപിടിയിൽ നിന്നും ആയിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നമുക്ക് കഴിയും.
അവയവദാനം എത്ര വലിയ ആവശ്യമാണെന്ന് വിദ്യാസമ്പന്നർപോലും തിരിച്ചറിയുന്നില്ല. പ്രിയപ്പെട്ടവരെ രക്ഷിക്കാൻ അടുത്ത ബന്ധുക്കൾ വൃക്കയും കരളും പകുത്തുനൽകുന്നുണ്ട്.
എന്നാൽ അവയവം കിട്ടാത്തുകൊണ്ടുമാത്രം മരണം കാത്തിരിക്കുന്നവരിൽ ഏറിയപങ്കും ഇപ്പോഴും ആശ്രയിക്കുന്നത് അവയവവ്യാപാരികളെത്തന്നെ. മരണത്തിനുമുമ്പുള്ള അവയവദാനം നമ്മുടെ നാട്ടിൽ മിക്കപ്പോഴും
അവയവക്കച്ചവടമാണെന്നിരിക്കേ മസ്തിഷ്‌കമരണം സംഭവിച്ചവരിൽനിന്ന് അവയവങ്ങൾ കിട്ടിയാൽ മാത്രമേ അനേകം പേർക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനാവൂ. ഓരോ വ്യക്തിയും അല്ലെങ്കിൽ ഓരോ കുടുംബവും മനസുവെച്ചാൽ മരണത്തിൽ നിന്നും ഒരു തിരിച്ചു വരവ് സാധ്യമല്ലെങ്കിലും ഒരുപാട് പേരുടെ മനസിലും പ്രാർത്ഥനയിലും ജീവിക്കാൻ ഒരാൾക്ക് അവയവദാനത്തിലൂടെ കഴിയും.