
തേയേറ്ററുകളിൽ മിന്നും പ്രകടനം കാഴ്ചവച്ചു മുന്നേറുകയാണ് ജെയിംസ് കാമറോണിന്റെ അവതാർ-ഫയർ ആന്ഡ് ആഷ്. ചിത്രം ഇറങ്ങി മൂന്നാഴ്ച പിന്നിടുമ്പോൾ 192.50 കോടി രൂപയാണ് ഇതുവരെ നേടിയത്. പുതുവത്സരദിനത്തില്‍ ചെറിയ രീതിയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വെള്ളിയാഴ്ച മാത്രം ചിത്രം വാരിക്കൂട്ടിയത് നാല് കോടിയാണ്.
ചിത്രം ഇറങ്ങിയ ആദ്യ ആഴ്ചയില്‍ 128.50 കോടിയും രണ്ടാമത്തെ ആഴ്ചയില്‍ 60 കോടിയുമാണ് നേടിയത്. 2022ല് പുറത്തിറങ്ങിയ അവതാർ: ദ് വേ ഓഫ് വാട്ടറിന്റെ തുടർച്ചയാണ് അവതാർ: ഫയർ ആൻഡ് ആഷ്.
2009 ല്‍ റിലീസ് ചെയ്ത അവതാർ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരിച്ചിത്രമായിരുന്നു.രണ്ടാം ഭാഗമമായ അവതാർ: വേ ഓഫ് വാട്ടർ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും 2.3 ബില്യണ്‍ ഡോളർ നേടിയിരുന്നു. ഈ ചിത്രത്തിന് പിന്നാലെ അവതാറിന് രണ്ട് സീക്വലുകള്‍ കൂടി കാമറൂണ്‍ പദ്ധതിയിടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



