play-sharp-fill
ബോക്സ് ഓഫീസില്‍ എതിരാളികളില്ലാതെ ‘അവതാര്‍ 2’

ബോക്സ് ഓഫീസില്‍ എതിരാളികളില്ലാതെ ‘അവതാര്‍ 2’

സ്വന്തം ലേഖകൻ

ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ ദ വേ ഓഫ് വാട്ടര്‍ ഇതുവരെ നേടിയത് 16000 കോടിയിലേറെ( $2 billion) എന്നാണ് കണക്ക്. ചിത്രം റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്ബോഴുള്ള റിപ്പോര്‍ട്ടുകള്‍ ആണിത്. 2022ല്‍ ഏറ്റവും കൂടുതല്‍ പണംവാരിയ സിനിമ എന്ന ഖ്യാതിയും അവതാര്‍ 2വിന് തന്നെ സ്വന്തം.

ആഗോള ബോക്സ് ഓഫീസില്‍ സ്‌പൈഡര്‍മാന്‍ നോ വേ ഹോമിനെയാണ് ഇപ്പോള്‍ അവതാര്‍ 2 മറകടന്നിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനത്താണ് അവതാര്‍ 2 ഇപ്പോഴുള്ളത്. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള സ്റ്റാര്‍ വാര്‍ ദ ഫോഴ്‌സ് അവേക്കന്‍സ്, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്നിവയാണ്. ഇവയെ ഈ ആഴ്ചയോടെ അവതാര്‍ 2 മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവതാര്‍‌ 2 റിലീസ് ചെയ്ത് പത്ത് ദിവസത്തില്‍ 855 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് സ്വന്തമാക്കിയിരുന്നത്. 2022 ഡിസംബര്‍ 16-ന് ആണ് ‘അവതാര്‍- ദി വേ ഓഫ് വാട്ടര്‍’ റിലീസിനെത്തിയത്. ഇംഗ്ലീഷിന്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകള്‍ക്ക് ഒപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്തിരുന്നു. 2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്.

അതേസമയം, ലോക സിനിമകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രം അവതാര്‍ ആദ്യഭാഗമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം ആണ് രണ്ടാം സ്ഥാനത്ത്.ടൈറ്റാനിക് ആണ് മൂന്നാം സ്ഥാനത്ത്.

Tags :