video
play-sharp-fill
നടിയെ അക്രമിച്ച സംഭവം; ബി.എ. ആളൂരിന്റെ ‘അവാസ്തവം’ സിനിമയ്‌ക്കെതിരെ കേസ്

നടിയെ അക്രമിച്ച സംഭവം; ബി.എ. ആളൂരിന്റെ ‘അവാസ്തവം’ സിനിമയ്‌ക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കോട്ടയം: കൊച്ചിയിൽ നടിയെ അക്രമിച്ച സംഭവത്തെ ആസ്പദമാക്കി അഭിഭാഷകനായ ബി.എ. ആളൂരിന്റെ തിരക്കഥയിൽ ഐഡിയൽ ക്രിയേഷൻസ് നിർമിക്കുന്ന ‘അവാസ്തവം’ എന്ന സിനിമക്കെതിരേ കേസ്. ചിത്രത്തിന്റെ സംവിധായകനായ സലിം ഇന്ത്യയെ എതിർ കക്ഷിയാക്കി പൊന്നാരിമംഗലം സ്വദേശി ജോസഫ് പായുവയാണ് കേസ് നൽകിയിരിക്കുന്നത്. എറണാകുളം മുൻസിഫ് കോടതിയിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആളൂരിൻറെ തിരക്കഥയിൽ സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐഡിയൽ ക്രിയേഷൻസിന്റെ ബാനറിൽ 10 കോടി ബജറ്റിലാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബർ ഒന്നിന് ആരംഭിക്കാനിരിക്കേയാണ് കേസ് വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group