play-sharp-fill
അവശനിലയിൽ തെരുവിൽ കിടന്ന അനുജനെ കാണാൻ ചുള്ളിക്കാടെത്തി,വിവാദങ്ങൾ കെട്ടടങ്ങി

അവശനിലയിൽ തെരുവിൽ കിടന്ന അനുജനെ കാണാൻ ചുള്ളിക്കാടെത്തി,വിവാദങ്ങൾ കെട്ടടങ്ങി

സ്വന്തംലേഖിക

അവശ നിലയിൽ തെരുവിൽ നിന്നും അഗതിമന്ദിരത്തിലേക്ക് മാറ്റിയ സഹോദരൻ ജയചന്ദ്രനെ കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടെത്തി സന്ദർശിച്ചു. സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് കടത്തിണ്ണയിൽ നിന്ന് അഗതി മന്ദിരത്തിലേക്ക് മാറ്റിയ ജയചന്ദ്രനെ ഇവിടെയെത്തിയാണ് ചുള്ളിക്കാട് കണ്ടത്. കാൻസർ രോഗിയായ ജയചന്ദ്രനെ സന്ദർശിക്കാൻ താൽപര്യമില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞുവെന്നതാണ് വിവാദങ്ങൾക്ക് കാരണമായത് ഇതിന് പിന്നാലെയായിരുന്നു സന്ദർശനം.അതേസമയം, സഹോദരനെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പൂർണമായും ശരിയല്ലെന്ന് സാമൂഹിക പ്രവർത്തകനായ സന്ദീപ് പോത്താനി വ്യക്തമാക്കി. ഒരുമണിക്കുറോളം ചുള്ളിക്കാട് സഹോദരന്റെ അടുത്ത് ചിലവഴിച്ചു. സഹോദരനെ സന്ദർശിക്കാനോ ഏറ്റെടുക്കാനോ തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞില്ല. എന്നാൽ തിരുവനന്തപുരത്ത് താമസിക്കുന്ന തനിക്ക് ആറാം തിയ്യതി മാത്രമേ എത്താൻ സാധിക്കൂ എന്നായിരുന്നു അറിച്ചിരുന്നെന്നും സന്ദീപ് പറയുന്നു. സഹോദരന്റെ സംരക്ഷക്കുന്നതിന് സന്നദ്ധ പ്രവർത്തകരെയും അഗതി മന്ദിരത്തിലെ ജീവനകാരോടും നന്ദി അറിയിച്ച ചുള്ളിക്കാട്, ചിലവിനുൾപ്പെടെ ഒരു തുക നൽകിയതായും അഗതിമന്ദിരം അധികൃതർ പ്രതികരിച്ചു.ആദ്യം മുതൽ തന്നെ ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ടിരുന്നു, കഴിഞ്ഞ ദിവസവും ബാലചന്ദ്രൻ ചുള്ളിക്കാട് വിളിച്ചിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വരാൻ സന്നദ്ധനാണെന്ന തരത്തിലായിരുന്നു സംസാരിച്ചത്. എന്നാൽ സലീം കൂമാർ ഉൾപ്പെടെയുള്ളവർ പറയുന്നത് പോലുള്ള പ്രശനങ്ങൾ ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സഹോദരനെ തിരുവനന്തപുരത്ത് കൊണ്ട് പോയി സംരക്ഷിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാൽ അഗതി മന്ദിരത്തിൽ തുടരാനാണ് തീരുമാനിച്ചതെന്നും സന്ദീപ് പറയുന്നു. വിഷയത്തിൽ ദിവസങ്ങളായി തുടരുന്ന വാക്‌പോരും വിവാദങ്ങളും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനത്തോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സന്ദീപ് പറയുന്നു.