
കൊച്ചി: കൊച്ചി ലേക് ഷോർ ആശുപത്രിയിലെ ഐസിയു യൂണിറ്റില്‍ വിവാഹിതയായ ആവണിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.
ശസ്ത്രക്രിയയ്ക്കു ശേഷം ന്യൂറോ ഐ സിയുവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് ആവണി. ഏതാനും ദിവസങ്ങള്‍ കൂടി ആവണി ഐസിയുവില്‍ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തുമ്പോളി സ്വദേശി വിഎം ഷാരോണുമായുള്ള ആവണിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം പുലർച്ചയാണ് അപകടത്തില്‍ ആവണിക്ക് നട്ടെല്ലിന് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിച്ചതോടെയാണ് ആശുപത്രി ഐസിയുവില്‍ വിവാഹം നടന്നത്.




