അവല്‍ കൊണ്ട് പുട്ട് ഉണ്ടാക്കിയാലോ? ബ്രേക്ക്ഫാസ്റ്റിന് പൂപോലെ സോഫ്റ്റായ പുട്ട് തയ്യാറാക്കാം സിംപിളായി; റെസിപ്പി ഇതാ

Spread the love

കോട്ടയം: അവല്‍ കൊണ്ട് പുട്ട് ഉണ്ടാക്കിയാലോ ? ബ്രേക്ക്ഫാസ്റ്റിന് പൂപോലെ സോഫ്റ്റായ പുട്ട് തയ്യാറാക്കാം സിംപിളായി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന അവല്‍ പുട്ട് സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

അവല്‍ – 2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
തേങ്ങ ചിരവിയത്-ഒരു കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

ചെറിയ തീയില്‍ എണ്ണ ചേര്‍ക്കാതെ ഒരു കപ്പ് അവല്‍ അഞ്ച് മിനിറ്റ് വറുത്തെടുക്കുക. ചൂടാക്കിയ അവല്‍ ചൂടാറുമ്പോള്‍ മിക്സിയില്‍ ഇട്ട് പുട്ടുപൊടിയുടെ പരുവത്തില്‍ ചെറുതായി തരിതരിയായി പൊടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്തിളക്കുക. അതിലേക്ക് വെള്ളം ഒഴിച്ചുകൊടുത്ത് പുട്ടുപൊടി നനച്ച്‌ എടുക്കാം.ഒരു പുട്ട് കുറ്റിയില്‍ തേങ്ങയും പൊടി നനച്ചതും നിറച്ച്‌ ആവിയില്‍ വേവിച്ചെടുക്കുക.