video
play-sharp-fill

ജയരാജ് സംവിധാനം ചെയ്ത ‘അവൾ’ 14-ാം ഇന്ത്യൻ ഫിലിം ഫെസ്റ്റിവെൽ ഓഫ് മെൽബണിലേക്ക്

ജയരാജ് സംവിധാനം ചെയ്ത ‘അവൾ’ 14-ാം ഇന്ത്യൻ ഫിലിം ഫെസ്റ്റിവെൽ ഓഫ് മെൽബണിലേക്ക്

Spread the love

സ്വന്തം ലേഖകൻ

ജയരാജ് സംവിധാനം ചെയ്ത ചിത്രം ‘അവൾ’ 14-ാം ഇന്ത്യൻ ഫിലിം ഫെസ്റ്റിവെൽ ഓഫ് മെൽബണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഉദ്ഘാടനചിത്രമായി ഐ.എഫ്.എഫ്.എം. സമ്മർവിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

ഊമയും ബധിരയുമായ വീട്ടുജോലിക്കാരിയുടെ കഥയാണ് ‘അവൾ’. വിവിധ വീടുകളിൽ ജോലിക്കുപോകുന്ന ‘പ്രഭ’ അവിടെനിന്നെല്ലാംകിട്ടുന്ന ഉപേക്ഷിക്കപ്പെട്ട വീട്ടുസാധനങ്ങൾ കൊണ്ട് സ്വപ്നതുല്യമായ വീട് നിർമിക്കുന്നതാണ് കഥയുടെ പശ്ചാത്തലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


നാഷണൽ അവാർഡ് ജേതാവായ സുരഭി ആണ് പ്രധാന വേഷം ചെയ്യുന്നത്. കെ.പി.എ.സി ലളിത, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ രചനയും ജയരാജിന്റേതാണ്.