അവല്‍ ഉണ്ടോ..? എങ്കിൽ അരമണിക്കൂറിനുള്ളില്‍ ഇഡ്ഡലി റെഡി; റെസിപ്പി ഇതാ

Spread the love

കോട്ടയം: അരിയും ഉഴുന്നും തലേന്ന് അരച്ച്‌ വെച്ച്‌ മാവ് പുളിക്കാൻ കാത്തുനിന്ന് പിറ്റേന്ന് ഇഡലി ഉണ്ടാക്കുന്നത് ആണ് എല്ലായിടത്തും പതിവ്.

എന്നാല്‍ ഇന്ന് അരമണിക്കൂറിനുള്ളില്‍ തയാറാക്കി എടുക്കാൻ കഴിയുന്ന ഒരു ഇഡലി ഉണ്ടാക്കിയാലോ ? അതും അവല്‍ ഉപയോഗിച്ച്‌. പഞ്ഞി പോലെയുള്ള അവല്‍ ഇഡലിയുടെ റെസിപ്പി ഇതാ.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവല്‍- 2 കപ്പ്
റവ- 2 കപ്പ്
തൈര്- ഒരു കപ്പ്
വെള്ളം- രണ്ടര കപ്പ്
ബേക്കിംഗ് സോഡ- ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അവല്‍ മിക്സിയില്‍ ഇട്ട് പൊടിച്ചെടുക്കുക (വെള്ളയോ ,ചുവപ്പോ ഏതു അവല്‍ വേണമെങ്കിലും ഉപയോഗിക്കാം. ചുവന്ന അവലാണെങ്കില്‍ ഗുണങ്ങള്‍ കൂടും). പൊടിച്ച അവലിലേക്ക് റവ കൂടി ചേർത്ത് ഒന്നുകൂടി പൊടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഒരു കപ്പ് തൈരും ഒന്നര കപ്പ് വെള്ളവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇങ്ങനെ തയാറാക്കിയ മാവ് അടച്ച്‌ 15 മിനിറ്റ് മാറ്റി വയ്ക്കുക. 15 മിനിറ്റുകൊണ്ട് അവലിലേക്ക് വെള്ളം നന്നായി പിടിച്ച്‌ കട്ടിയായി വരും. ഇതിലേക്ക് വീണ്ടും അല്‍പാല്‍പമായി വെള്ളമൊഴിച്ച്‌ നന്നായി യോജിപ്പിച്ചെടുക്കുക. ഇഡ്ഡലി മാവിനേക്കാള്‍ കട്ടിയില്‍ വേണം യോജിപ്പിച്ച്‌ എടുക്കാൻ. (ഏകദേശം അരക്കപ്പ് മുതല്‍ ഒരു കപ്പ് വെള്ളം വരെ വേണ്ടിവരും). മാവ് തയാറാക്കിയ ശേഷം ഇതിലേക്ക് ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. എണ്ണ പുരട്ടിയ ഇഡ്ഡലിത്തട്ടില്‍ മാവൊഴിച്ച്‌ ആവിയില്‍ 15 മിനിറ്റ് വേവിച്ചെടുക്കുക. രുചികരമായ നല്ല കിടിലൻ അവല്‍ ഇഡലി തയാർ.