സ്പെഷ്യല്‍ രുചിയില്‍ വെറൈറ്റിയായി അവല്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ? ഒത്തിരി കാലം സൂക്ഷിച്ചു വെയ്ക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: സ്പെഷ്യല്‍ രുചിയില്‍ വെറൈറ്റിയായി അവല്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ? നല്ല നാടൻ വിഭവം ആണ്‌ അവല്‍ ചമ്മന്തിപ്പൊടി, ഒത്തിരി കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ചമ്മന്തിപ്പൊടി.

video
play-sharp-fill

ചേരുവകള്‍

അവല്‍ – ഒരു കപ്പ്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വറ്റല്‍ മുളക് – 10 എണ്ണം

ഇഞ്ചി – 2 സ്പൂണ്‍

തേങ്ങ – 4 സ്പൂണ്‍

പുളി – ഒരു ചെറിയ കഷ്ണം

ജീരകം – ഒരു സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

കായപ്പൊടി – അര സ്പൂണ്‍

കറിവേപ്പില – 3 തണ്ട്

തയാറാക്കുന്ന വിധം

ഒരു ചീന ചട്ടിയില്‍ അവല്‍ നന്നായി വറത്തു മാറ്റി വയ്ക്കുക. ചീന ചട്ടി ചൂടാകുമ്പോള്‍, തേങ്ങ, ഇഞ്ചി, പുളി, വറ്റല്‍മുളക്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറത്തു എടുക്കുക. എല്ലാം നന്നായി വറത്തു കഴിയുമ്പോള്‍ മിക്സിയുടെ ജാറിലേക്കു മാറ്റി, അവല്‍ കൂടെ ചേർത്തു ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർത്ത് നന്നായി വറുത്ത് എടുക്കാം. വളരെ രുചികരമായ ഒരു ചമ്മന്തിപ്പൊടിയാണ് ഇത്, കുറെ നാള്‍ സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. എണ്ണ ഒട്ടും ഉപയോഗിക്കാത്ത വിഭവം ആയതു കൊണ്ടു വളരെ ഹെല്‍ത്തിയുമാണ്. ദോശ, ഇഡ്ഡലി, ചോറ്, കഞ്ഞി എന്നിവയ്‌ക്കൊപ്പം വളരെ നല്ലൊരു കൂട്ടാണ് ഈ ചമ്മന്തിപ്പൊടി.