ഉടമസ്ഥാവകാശം മാറ്റാതെ കാർ വിറ്റ കോട്ടയം ചെങ്ങളം സ്വദേശി വെട്ടിലായി: കാർ വാങ്ങിയയാൾ ഫോൺപോലുമെടുക്കുന്നില്ല: കാർ വരുത്തുന്ന നിയമ ലംഘനത്തിന് പിഴയടയ്ക്കേണ്ട ഗതികേടിൽ എത്തി നിൽക്കുകയാണ് വിറ്റയാൾ.

Spread the love

കുമരകം: ഉടമസ്ഥാവകാശം രേഖാമൂലം മാറ്റാതെ കാർ വിറ്റ വയോധികൻ കെണിയിലായി. വിറ്റ കാർ വരുത്തുന്ന നിയമ ലംഘനത്തിന് പിഴ അടയ്ക്കേണ്ട ഗതികേടിലാണ് പാവം.

തന്റെ പഴയ കാർ ഏഴു മാസം മുമ്പ് വിറ്റിട്ടും ഇപ്പോഴും പിഴ അടക്കാൻ നോട്ടീസ് വരുന്നത് 70 കാരനായ വയോധികന്. ഉടമസ്ഥാവകാശം രേഖാമൂലം മാറ്റം ചെയ്യാത്തതാണ് ചെങ്ങളം മൂന്നുമൂല സ്വദേശിയായ റ്റി. എസ് മണി (70) ക്ക് വിനയായത്. വാഹനം വാങ്ങിയ ഈരാറ്റുപേട്ട സ്വദേശിയായ വി.എച്ച് അസീസ് ഇപ്പോൾ ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് മണി പറയുന്നത്. മോട്ടോർ വാഹന വകുപ്പ് ആര്‍.സി ബുക്ക് പ്രിന്റ് ചെയ്യാതിരുന്ന സാഹചര്യത്തിൽ എഗ്രിമെന്റ് പ്രകാരമാണ് കാർ കൈമാറിയത്.

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നതിനാൽ പണം അത്യാവശ്യമായി വന്ന സാഹചര്യത്തിലാണ് ഉടമസ്ഥവകാശം മാറ്റാതെ തന്റെ കാർ വില്ക്കേണ്ടി വന്നതെന്ന് മണി പറയുന്നു. താൻ കാർ നൽകിയപ്പോൾ കാറിന് ഇൻഷ്വറൻസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അസീസ് ഇന്ഷുറന്സ് തുക പുതുക്കിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറു മാസമായി ഇൻഷ്വറൻസില്ലാത്ത കാർ ഉണ്ടാക്കുന്ന എല്ലാ അപകടങ്ങളുടേയും ഉത്തരവാദിത്തം മണിയുടെ തലയിലായ സാഹചര്യമാണ് നിലവിലുള്ളത്. ആഴ്ചയിൽ കുറഞ്ഞത് രണ്ട് നിയമ ലംഘനത്തിനെങ്കിലും മണിക്ക് ഇപ്പോൾ നോട്ടീസ് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വന്നത് 2500 രുപയുടെ നോട്ടീസാണ്. രോഗിയായ ഇയാൾക്ക് പിഴ ഒടുക്കാൻ ഒരു വരുമാന മാർഗവും ഇല്ല.

താൻ വിറ്റ വാഹനത്തിന്റെ ഉടമസ്ഥാവകാശം നിയമപരമായി കൈമാറുവാൻ സഹായം അഭ്യർത്ഥിച്ച് പോലീസ് അധികൃതർക്കും മോട്ടോർ വാഹന വകുപ്പിനും അപേക്ഷ നൽകി അലയുകയാണ് മണി. തങ്ങൾക്കൊന്നും ചെയ്യാനാകില്ലെന്ന നിലപാടാണ് അധികൃതർക്ക്