സാലഡുകളിലും സ്മൂത്തികളിലുമെല്ലാം ഒന്നാമൻ; അവോക്കാഡോ ഫ്രഷ് ആയി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താല്‍ മതി…!

Spread the love

കോട്ടയം: വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് അവോക്കാഡോ.

video
play-sharp-fill

ഇവയില്‍ ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു.
സാലഡുകളിലും സ്മൂത്തികളിലുമെല്ലാം ഇതിന്റെ സ്ഥാനം മുൻപന്തിയിലാണ്. എന്നാല്‍ പെട്ടെന്ന് കേടാകുന്ന ഈ പഴം അധികനാള്‍ കേടുകൂടാതെ സൂക്ഷിക്കുക എന്നത് ഒരു വെല്ലുവിളിയാണ്.

എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവോക്കാഡോയുടെ ഫ്രഷ്നെസ് നിലനിർത്താം. അവ എന്തൊക്കെയെന്ന് നോക്കാം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുറിച്ച അവോക്കാഡോയില്‍ അല്‍പം നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് വളരെ നല്ലതാണ്. നാരങ്ങയുടെ അസിഡിറ്റി ഓക്സിഡേഷൻ പ്രക്രിയയുടെ വേഗത കുറയ്ക്കുന്നു. നാരങ്ങാനീര് ചേർത്ത ശേഷം ഒരു പാത്രത്തില്‍ അടച്ച്‌ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

മുറിച്ച ഭാഗത്ത് ഒലിവ് ഓയില്‍ വളരെ കുറഞ്ഞ അളവില്‍ തടവുകയോ സ്പ്രേ ചെയ്യുകയോ ചെയ്ത ശേഷം പാത്രത്തില്‍ അടച്ച്‌ സൂക്ഷിക്കുന്നത് പഴം ഫ്രഷ് ആയിരിക്കാൻ സഹായിക്കും.

സവാളയുടെ സാന്നിധ്യം അവോക്കാഡോയുടെ നിറം മാറുന്നത് തടയാൻ സഹായിക്കും. സവാളയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫർ സംയുക്തങ്ങളാണ് ഇതിന് പിന്നില്‍. അവോക്കാഡോയുടെ അടുത്ത് ഒരു കഷ്ണം സവാള വെച്ച ശേഷം അടച്ചുസൂക്ഷിക്കുന്നത് ഈ ഗുണം നല്‍കും.