
സൗമ്യനായ കർക്കശക്കാരൻ ; തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന് തീരാനഷ്‍ടം : സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെജിഎൻഎ കോട്ടയം ജില്ലാ കമ്മിറ്റി
കോട്ടയം : സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസലിന്റെ വിയോഗം ജില്ലയിലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന് തീരാനഷ്‌ടമാണെന്ന് കേരള ഗവ.നേഴ്‌സസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി(കെ.ജി.എൻ.എ) അനുശോചന പ്രമേയത്തിൽ പറഞ്ഞു. സൗമ്യനായ കർക്കശക്കാരനായിരുന്നു അദ്ദേഹം. കെജിഎൻഎയുടെ 67 മത് സംസ്ഥാന സമ്മേളനം കഴിഞ്ഞ ഒക്ടോബർ മാസം കോട്ടയത്ത് നടന്നപ്പോൾ സ്വാഗതസംഘം ചെയർമാൻ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ മറക്കാൻ പറ്റില്ല.
നമ്മുടെ സഹോദരിമാർ ആണ് കൂടുതൽ പേരും അവർക്ക് നമ്മളെയുള്ളു സഹായത്തിന്. അതുകൊണ്ട് എല്ലാവരും അവരുടെ സമ്മേളനം വിജയിപ്പിക്കുവാൻ വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കണമെന്ന് സ്വാഗത സംഘം രൂപീകരണ യോഗത്തിൽ അഭ്യർത്ഥിച്ച വാക്കുകൾ അംഗങ്ങൾ ഹൃദയത്തിലാണ് ഏറ്റെടുത്തത്.
ഒരോ ദിവസവും സംസ്ഥാന സമ്മേളനത്തിന്റെ വിവരങ്ങൾ ആരാഞ്ഞ് വേണ്ട നിർദ്ദേശം നൽകി. നല്ല രീതിയിൽ സമ്മേളനം വിജയിപ്പിച്ചതിന് പിന്നിലെ സഖാവിന്റെ പ്രവർത്തനം പറ യാതെ വയ്യ. സഖാവിന്റെ വിയോഗം നികത്താൻ പറ്റാത്തതാണ്. പ്രസ്ഥാനത്തിനും കുടുംബത്തിനും ഉണ്ടായ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് കെജിഎൻഎ കോട്ടയം ജില്ലാ കമ്മിറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
