ഇനിയാ…. ചിരിയില്ല…… കോട്ടയത്തെ സൗമ്യനായ നേതാവ് എ വി റസലിന് വിടചൊല്ലി നാട്

Spread the love

കോട്ടയം : എ.വി.റസല്‍ ഇനി ജ്വലിക്കുന്ന ഓർമ്മ. അന്തരിച്ച സി.പി.ഐ.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിൻ്റെ സംസ്ക്കാരം നടന്നു.

രണ്ട് ദിവസങ്ങളിലായി നടന്ന പൊതുദർശന ചടങ്ങില്‍ ആയിരങ്ങളാണ് പ്രിയനേതാവിന് ആദരാഞ്ജലികളർപ്പിക്കാൻ എത്തിയത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് എ.വി.റസലിൻ്റെ ഭൗതികദേഹം പൊതുദർശനത്തിനായി കോട്ടയത്തെ പാർട്ടി ആസ്ഥാനത്ത് എത്തിച്ചത്. ആ സമയം മുതല്‍ മൃതദേഹം ചിതയിലേക്ക് എടുക്കും വരെ ആയിരങ്ങളാണ് ആദരവ് അറിയിക്കാൻ ഒഴുകിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്ററും കോട്ടയത്തെ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് ആദരാഞ്ജലികള്‍ അർപ്പിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്ബോഴും കാണാനുള്ളവരുടെ നീണ്ട നിരയായിരുന്നു. ഒടുവില്‍ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പ്രിയ നേതാവിനെ യാത്രയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസങ്ങളിലായി മന്ത്രിമാർ, പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റഗംങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, മത സാമുദായിക നേതാക്കള്‍ ഉള്‍പ്പെടെയുളളവർ അന്തിമോപചാരം അർപ്പിച്ചു.

എ വി റസല്‍ അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്‌ത്രക്രിയയ്ക്ക്‌ ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ്‌ അപ്രതീക്ഷിത വിയോഗം.