കളങ്കമില്ലാത്തതും സത്യസന്ധമായ പെരുമാറ്റശൈലി കൊണ്ടും ഏവർക്കും പ്രിയപ്പെട്ട റസലിൻ്റെ വിയോഗം പൊതുരംഗത്ത് വലിയ നഷ്ടം; എ വി റസലിൻ്റെ നിര്യാണത്തിൽ ഫ്രാൻസിസ് ജോർജ് എംപി അനുശോചിച്ചു

Spread the love

കോട്ടയം: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ നിര്യാണത്തിൽ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി അനുശോചനം രേഖപ്പെടുത്തി.

കളങ്കമില്ലാത്തതും സത്യസന്ധമായ പെരുമാറ്റ ശൈലി കൊണ്ടും മാന്യമായ ഇടപെടലിലൂടെയും ഏവർക്കും പ്രിയപ്പെട്ട റസലിൻ്റെ വിയോഗം പൊതുരംഗത്ത് വലിയ നഷ്ടമാണ്.

ഒന്നിച്ചുള്ളപ്പോഴും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചപ്പോഴും റസലുമായുള്ള സൗഹൃദം ഒരിക്കലും കൈവിടാതെ പ്രവൃത്തിക്കുവാൻ സാധിച്ചതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group