video
play-sharp-fill
കൊവിഡ് ബാധിച്ച ഡോക്ടർ എത്തി: ജില്ലാ ആയുർവേദ ആശുപത്രിയിലെ ഒ.പി അടച്ചു; ഡോക്ടർമാർ അടക്കം അഞ്ചു ജീവനക്കാർ ക്വാറന്റയിനിൽ; ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്കു വിധേയരാക്കി; കോട്ടയം വിജിലൻസ്  ഡിവൈ.എസ്.പിയും ക്വാറന്റയിനിൽ പോകേണ്ടി വരും

കൊവിഡ് ബാധിച്ച ഡോക്ടർ എത്തി: ജില്ലാ ആയുർവേദ ആശുപത്രിയിലെ ഒ.പി അടച്ചു; ഡോക്ടർമാർ അടക്കം അഞ്ചു ജീവനക്കാർ ക്വാറന്റയിനിൽ; ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്കു വിധേയരാക്കി; കോട്ടയം വിജിലൻസ് ഡിവൈ.എസ്.പിയും ക്വാറന്റയിനിൽ പോകേണ്ടി വരും

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് ബാധിച്ച എറണാകുളം സ്വദേശിയായ ഡോക്ടർ എത്തിയതോടെ വയസ്‌ക്കര കുന്നിലെ ജില്ലാ ആയുർവേദ ആശുപത്രിയിലെ ഒ.പി വിഭാഗം അടച്ചു. തിങ്കളാഴ്ച വരെയാണ് ഒ.പി വിഭാഗം അടച്ചിരിക്കുന്നത്. ഡോക്ടറുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം അഞ്ചു പേരോട് ഹോം ക്വാറന്റയിനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ഡോക്ടർമാർ അടക്കം ജില്ലാ ആയുർവേദ ആശുപത്രിയിലെ എല്ലാവരുടെയും സ്വാബ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

ആശുപത്രിയിൽ എത്തിയ ഡോക്ടർക്കൊപ്പമുണ്ടായിരുന്ന വിജിലൻസ് ഡിവൈ.എസ്.പിയോടും ക്വാറന്റയിനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം സ്വദേശിയായ ഡോക്ടർ കഴിഞ്ഞ പത്തിനാണ് സുഹൃത്തിന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ എത്തിയത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ വിജിലൻസ് ഡിവൈ.എസ്.പിയും ഒപ്പമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ഒ.പിയിലുണ്ടായിരുന്ന ആശുപത്രി അധികൃതരുമായി ഡോക്ടർ ബന്ധപ്പെട്ടിരുന്നു. സുഹൃത്തിന്റെ ചികിത്സയുടെ വിശദാംശങ്ങൾ പങ്കു വച്ച ശേഷമാണ് ഡോക്ടർ ഇവിടെ നിന്നും മടങ്ങിയത്. ഇതിനു ശേഷം 20 നാണ് ഈ ഡോക്ടർക്കും കുടുംബത്തിനും കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് ജില്ലാ ആയുർവേദ ആശുപത്രിയിലെ ഒ.പി അടയ്ക്കാൻ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ.അജിത്ത് നിർദേശം നൽകിയത്.

തുടർന്നു, ബുധനാഴ്ച രാവിലെ മുതൽ ആശുപത്രിയിലെ ഒ.പി വിഭാഗം അടച്ചു. ആശുപത്രിയിലെ എല്ലാ ജീവനക്കാരുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ജില്ലാ ജനറൽ ആശുപത്രിയിൽ ഈ സാമ്പിളിന്റെ പരിശോധന നടത്തും. ഡോക്ടർക്കു രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലാ ആയുർവേദ ആശുപത്രി അണുവിമുക്തമാക്കി. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് ആശുപത്രി അണുവിമുക്തമാക്കിയത്.

നിലവിൽ ഹോം ക്വാറന്റയിനിൽ കഴിയുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കും, ആശുപത്രിയിൽ നിന്നും സാമ്പിൾ ശേഖരിച്ചവർക്കും നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഇനി ഒ.പി തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കൂ.