കോട്ടയം ചങ്ങനാശേരിയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു:പെരുന്ന മലേക്കുന്ന് സ്വദേശി അനിമോൻ പി സി ആണ് മരിച്ചത്: ഓട്ടോറിക്ഷ പൂർണമായി തകർന്നു.

Spread the love

ചങ്ങനാശേരി: എം സി റോഡിൽ ചങ്ങനാശേരി എസ്ബി കോളേജിന് സമീപം ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് യുവാവ് മരിച്ചു

പെരുന്ന മലേക്കുന്ന് സ്വദേശി പുത്തൻപറമ്പിൽ അനിമോൻ പി സി ( അനിക്കുട്ടൻ,49) ആണ് മരിച്ചത്.

എസ് ബി കേളേജിന് സമീപം ഓട്ടോറിക്ഷയിൽ എത്തിയ ഇയാൾ യാത്രക്കാരെ ഇറക്കിയ ശേഷം ഓട്ടോ തിരിക്കുമ്പോൾ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും എത്തിയ കാർ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ അനിമോൻ തെറിച്ചു പുറത്തു പോവുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സമീപത്ത് കിടന്ന് ടിപ്പറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു
ചങ്ങനാശ്ശേരി എൻഎസ്എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് സമീപഉള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് അനിമോൻ.

ഭാര്യ സുശീല (മിനി)
മക്കൾ അർജുൻ, ലക്ഷ്മി