കൂനത്തറയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണ് അപകടം; ഓട്ടോ പൂർണമായും തകർന്നു; അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും 8 വയസ്സുകാരനായ മകനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

പാലക്കാട്: കൂനത്തറയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. ഓട്ടോ പൂർണമായും തകർന്നു.

video
play-sharp-fill

രാവിലെ കൂനത്തറ ആര്യങ്കാവ് ഗ്രൗണ്ടിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. അപകടമുണ്ടായത്. ഷൊർണൂർ ചുടുവാലത്തൂർ സ്വദേശി സതീശൻ്റെയാണ് ഓട്ടോറിക്ഷ. എട്ടുവയസ്സുകാരനായ  മകൻ ആശിർവാദും സതീശനും ചേർന്ന് കൂനത്തറയിൽ നിന്നും ചുടുവാലത്തൂരിലേക്ക് പോകുന്നതിനിടയാണ് അപകടം.

പരിക്കേറ്റ ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. റോഡിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group